ഹംഗറിയില്‍ ഷൂട്ടിംഗിനിടെ ജോണ്‍ എബ്രഹാമിന് പരുക്ക്

ഹംഗറിയില്‍ പുതിയ ചിത്രം ഫോഴ്‌സ് 2 വിന്റെ ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ എബ്രഹാമിന് പരുക്ക്. പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഒരു ആക്ഷന്‍ രംഗം ചിത്രീകരിയ്ക്കുന്നതിനിടെ ജോണ്‍ എബ്രഹാമിന്റെ കാല്‍മുട്ടിനാണ് പരുക്കേറ്റത്.
തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു ചിത്രീകരണം. പരുക്കേറ്റ ജോണ്‍ ഡോക്ടറുടെ നിര്‍ദ്ദേശം വകവയ്ക്കാതെ ജോലി തുടര്‍ന്നതാണ് പരുക്ക് കൂടുതല്‍ വഷളാക്കിയത്. രക്തം കട്ടപിടിയ്ക്കുകയും ചെയ്തു. ഇത് ശസ്ത്രക്രിയ അനിവാര്യമാക്കുകയായിരുന്നു. ജോണ്‍ എബ്രഹാം സുഖം പ്രാപിയ്ക്കുന്നത് വരെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചീത്രീകരണം മാറ്റി വച്ചു.
അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം 2011-ല്‍ പുറത്തിറങ്ങിയ ഫോഴ്‌സിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്തായിരുന്നു.
സൂര്യയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം കാക്ക കാക്കയുടെ ഹിന്ദി റീമേക്കാണ് ഫോഴ്‌സ്.
ആദ്യഭാഗത്തില്‍ ജനീലിയ ഡിസൂസയായിരുന്നു ജോണിന്റെ നായിക. ഫോഴ്‌സ് 2വില്‍ സോനാക്ഷി സിന്‍ഹയാണ് നായികയാവുന്നത്. ചിത്രം 2016-ല്‍ തീയറ്ററിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha