തമിഴായാലും തെലുങ്കായാലും മലയാളമായാലും മേരിക്ക് അഭിനിച്ചാമതി

പ്രേമത്തിലെ മേരി അഭിനയിക്കാന്‍ ഹൈദരാബാദിലേക്ക് പറന്നു. തമിഴായാലും മലയാളമായാലും തെലുങ്കായാലും തനിക്ക് കംഫര്‍ട്ടായ കഥാപാത്രങ്ങള്‍ അഭിനയിച്ചാല്‍ മതിയെന്ന് മേരി എന്ന അനുപമ പറഞ്ഞു.
നാഗ് ചൈനത്യ നായകനാകുന്ന ചിത്രത്തില്‍ സാമന്തയാണ് പ്രധാന നായിക. രവിതേജയുടെ പുതിയ ചിത്രത്തിലും മേരിയാണ് നായിക. ചുരുണ്ട മുടിയാണ് മേരിയുടെ സൗന്ദര്യരഹസ്യം. നയന്‍താര, മുക്ത തുടങ്ങിയ നിരവധി മലയാളി നടികള്‍ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയപ്പോള്‍ ഗ്ലാമറസായിരുന്നു. എന്നാല്‍ തനിക്ക് കംഫര്‍ട്ടായിട്ടുള്ള വേഷം മാത്രമേ ചെയ്യൂ എന്ന് അനുപമ വ്യക്തമാക്കി.
ബിക്കിനി പോലുള്ള വേഷങ്ങള്‍ ധരിച്ച് അഭിനയിക്കാനില്ലെന്നും അനുപമ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് ആദ്യമേ പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അനുപമ അവധിയെടുത്താണ് അഭിനയിക്കാന്‍ പോകുന്നത്. പഠനത്തിനാണ് പ്രാധാന്യമെങ്കിലും അതിനിടയിലൂടെ കരിയറും ഡെവലപ്പ് ചെയ്യണമെന്നാണ് ആഗ്രഹം. കോളജിലെ സുഹൃത്തുക്കളും അധ്യാപകരും അനുപമയ്ക്ക് നല്ല സപ്പോര്‍ട്ടാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നെങ്കിലും താന്‍ സെലക്ടീവായേ അഭിനയിക്കൂ എന്ന നിലപാടിലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha