Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സ്ത്രീ ഈ ലോകത്തോട് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ് അവനെന്നെ മോശമായി ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന്.. അവള്‍ പുറത്തിറങ്ങിയ ശേഷം നിങ്ങള്‍ സ്ലോ മോഷനില്‍ ആക്കിയ വീഡിയോകള്‍ കണ്ട് നിങ്ങളുടെ മുഖത്തേക്ക് ദില്‍ഷ കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ കൊള്ളാം! എന്തിന് രാത്രി ബാത്ത്‌റൂമില്‍ പോകുമ്പോള്‍ പോലും ചേച്ചിമാരെ കൂടെ പോകണമെന്ന് റോബിന്‍ ഉപദേശം നല്‍കി.. അത്ര വൃത്തികെട്ടവനാണ് ബ്ലെസ്ലി എന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി... ബ്ലെസ്ലിയെ അനുകൂലിച്ച് കൊണ്ട് കുറിപ്പ് വൈറൽ

03 JULY 2022 09:27 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലേക്ക് വന്ന മത്സരാര്‍ഥികളെല്ലാവരും ഒരു ദിവസം നിന്നതിന് ശേഷം മടങ്ങി പോയിരിക്കുകയാണ്. എന്നാല്‍ ചിലരുടെ സംസാരവും പ്രവൃത്തികളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തെ ചോദ്യം ചെയ്തും ദില്‍ഷയ്ക്ക് ഉപദേശങ്ങള്‍ നല്‍കുകയുമാണ് റോബിന്‍ ചെയ്തത്. എന്നാൽ അത് വലിയ രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. അതിനെ വിമർശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു. അവസാന നിമിഷത്തില്‍ ഡീഗ്രേഡിങ്ങിന് നടക്കുന്നത് മനുഷ്യത്വമുള്ള കാര്യമാണോന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്രയും മോശമായിട്ടുള്ള പ്രവൃത്തികള്‍ ചെയ്താലും ജനങ്ങള്‍ ബ്ലെസ്ലിയ്ക്ക ഒപ്പം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

'ജനങ്ങള്‍ ഇന്നും ബ്ലെസ്ലിക്കൊപ്പമാണെന്നാണ് അവന്റെ ആരാധകര്‍ പറയുന്നത്. എത്ര നീചമായി ഡീഗ്രേഡ് ചെയ്യാന്‍ നോക്കിയിട്ടും മറ്റുള്ളവരുടെ വാക്കുകളിലൂടെയല്ലാതെ അവനിലൂടെ മാത്രം അറിയാന്‍ ശ്രമിച്ച മനുഷ്യര്‍ ബ്ലെസ്ലിയേ അവരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി. ചിലരുടെ പ്രിയപ്പെട്ടവര്‍ക്ക് കപ്പ് കിട്ടാന്‍ ബ്ലെസ്ലിയേ താഴ്ത്തി കെട്ടണമായിരുന്നു. അതിനു മറ്റ ഫാന്‍സ് ഉപയോഗിച്ച ആയുധമാണ് ദില്‍ഷ. പക്ഷേ ആ സ്ത്രീ ഈ ലോകത്തോട് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ് അവനെന്നെ മോശമായി ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന്. ഞാനും അവന്റെ കൈയിലും ബോഡിയിലുമൊക്കെ തൊടുന്നതല്ലേന്ന്. അവള്‍ പുറത്തിറങ്ങിയ ശേഷം നിങ്ങള്‍ സ്ലോ മോഷനില്‍ ആക്കിയ വീഡിയോകള്‍ കണ്ട് നിങ്ങളുടെ മുഖത്തേക്ക് ദില്‍ഷ കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ കൊള്ളാം. നിങ്ങളുടെ ഉള്ളിലെ സദാചാരബോധത്തെ ഉപയോഗിച്ച് പല വീഡിയോകളിലൂടെയും അതൊക്കെ മോശം ടച്ച് ആണെന്ന് വരുത്തി തീര്‍ത്ത ചിലരുടെ ഫാന്‍സ് ഒരുത്തന്റെ ജീവിതം വെച്ചു കളിച്ചു. അവര്‍ ചിന്തിക്കാത്ത അര്‍ത്ഥങ്ങള്‍ ബ്ലെസ്ലി തൊടുമ്പോള്‍ മാത്രം നല്‍കി. എന്തിന് രാത്രി ബാത്ത്‌റൂമില്‍ പോകുമ്പോള്‍ പോലും ചേച്ചിമാരെ കൂടെ പോകണമെന്ന് റോബിന്‍ ഉപദേശം നല്‍കി.

അത്ര വൃത്തികെട്ടവനാണ് ബ്ലെസ്ലി എന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി. സുഹൃത്തുക്കളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചും കളിച്ചും ചിരിച്ചും ഇടക്ക് പ്രണയം പറഞ്ഞും നടന്നു ബ്ലെസ്ലിയും ദില്‍ഷയും. അവന്‍ ഇന്നലെയും പറഞ്ഞത് ഞാന്‍ നിന്റെ കൈയ്യില്‍ ഒക്കെ തൊട്ടില്ലേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്ന ഒരാള്‍ ആയതുകൊണ്ട് അതൊക്കെ മോശം മെസേജ് ആണ് പുറത്ത് പോയിട്ടുണ്ടാവുക എന്ന്. അത്രമാത്രം ബ്ലെസ്ലിയെ മാനസികമായി പലതും പറഞ്ഞ് അവനെ ചിലര്‍ തളര്‍ത്തി. അവന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഉറപ്പായും തകര്‍ന്നു പോയേനെ. ബ്ലെസ്ലി ഇന്നലെ കരഞ്ഞതിന് അവനെ ഞരമ്പനാണെന്ന് വരുത്തി തീര്‍ക്കാന്‍ കഷ്ടപ്പെട്ടവരോട് കാലം കണക്ക് ചോദിക്കട്ടെ എന്നതിനപ്പുറം ഒന്നും പറയാനില്ല. അന്നും ഇന്നും ബ്ലെസ്ലിക്കൊപ്പം എന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ തിരിച്ച് പിടിക്കാനും ബ്ലെസ്ലിയ്ക്ക് സാധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends