Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി! തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ നിരവധി പേരുടെ മൊഴി പുതുതായി അന്വേഷണ സംഘം രേഖപ്പെടുത്തി.. കേരളം കാത്തിരിക്കുന്ന ആ ദിവസം, ജൂലൈ 15ന് എന്തും സംഭവിക്കാം..

03 JULY 2022 11:00 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. അതിനിടെ കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ നിരവധി പേരുടെ മൊഴി പുതുതായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അത് കൂടാതെ ദിലീപിന്റെ സുഹൃത്ത് ഡോ. ഹൈദരാലി, കാവ്യ മാധവന്റെ മാതാപിതാക്കൾ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമെത്തിയിരുന്നുവെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിന് കളമൊരുങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ഡിജിറ്റൽ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചായിരുന്നു ക്രൈംബ്രാഞ്ച് മുന്നോട്ടു പോയത്. ഹൈക്കോടതി ഉത്തരവനുസരിച്ച് നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 16 ന് സമർപ്പിക്കാനാണ് വിചാരണ കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കാനുണ്ടെന്നും, സൈബർ ഫോറൻസിക് പരിശോധന ഫലങ്ങളും, ശബ്ദ സാമ്പിളുകളും ലഭിക്കാനുണ്ടെന്നും, കുറച്ചു സാക്ഷികളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഹൈക്കോടതി മെയ് 30 മുതൽ ഒന്നര മാസം കൂടി സമയമനുവദിച്ചത്. ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നേരത്തെ കോടതി നൽകിയ നിർദ്ദേശം. പിന്നീട് മെയ് 30 വരെ നീട്ടി. എന്നാൽ ഡിജിറ്റൽ തെളിവുകളിലടക്കം പരിശോധന പൂർത്തിയാകാത്തത് ചൂണ്ടിക്കാണിച്ചതോടെ ഒന്നര മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന വിചാരണ കോടതി വിധിയിൽ ഹൈക്കോടതിയുടെ ഇടപെടൽ തേടിയിരിക്കുകയാണ് അതിജീവിത. മെമ്മറി കാർഡ് എഫ്എസ്എല്ലിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ വാദം തുടരുന്നതിനിടെയായിരുന്നു അതിജീവിത കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വിചാരണ കോടതിക്ക് ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്നാണ് അതിജീവിത ഹൈക്കോടതിയിൽ വാദിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം വിചാരണ കോടതിയെ ആണ് സമീപിച്ചതെങ്കിലും കീഴ്ക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒരിക്കൽ ദൃശ്യങ്ങൾ പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends