Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ചേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു... ചേച്ചി ഇവിടെ നിന്ന് കരഞ്ഞില്ലേ! എനിക്ക് ചേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു; പക്ഷേ എനിക്ക് ശബ്ദമുയർത്തി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു.. ഞാൻ ഇതിനപ്പുറത്ത് നിന്ന് കരയുകയായിരുന്നു; റോബിന്റെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ

03 JULY 2022 11:24 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം നാല് ഗ്രാൻഡ് ഫിനാലെയിൽ എത്തി നിൽക്കുകയാണ്. ആറ് മത്സരാർത്ഥികളും ആവേശത്തിലാണ്. അവരെപ്പോലെ അവരുടെ കുടുംബാംഗങ്ങളും അവരുടെ നേട്ടങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നു. അതിനിടയിൽ ഫൈനലിസ്റ്റുകൾക്ക് സന്തോഷകരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്ന് പുറത്തുപോയ മത്സരാർഥികൾ ബിഗ് ബോസ് വീട്ടിലേക്ക് തിരികെയെത്തിയത്. ബിഗ് ബോസിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾക്കെല്ലാം ആശ്വാസമെന്ന കണക്കേയാണ് പുറത്തുപോയ മത്സരാർഥികൾ വന്നപ്പോൾ സംഭവിച്ചത്. ഡോ.റോബിൻ തിരികെയെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ലക്ഷ്മിപ്രിയയും ദിൽഷയും ഉണ്ടായിരുന്നു. കെട്ടിപ്പിടിച്ചാണ് റോബിനെ ലക്ഷ്മിപ്രിയ സ്വീകരിച്ചത്. ഇപ്പോഴിത പരസ്പരം വേദനിച്ചതിനേക്കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മിപ്രിയയും റോബിനും. പുറത്താക്കപ്പെട്ടതിന് ശേഷം ഏതാനും ദിവസങ്ങൾ ചെലവഴിച്ച സീക്രട്ട് റൂമിലിരുന്ന് താൻ ലക്ഷ്മിപ്രിയയുടെ കരച്ചിൽ കേട്ടെന്നായിരുന്നു റോബിൻ പറഞ്ഞത്. റോബിൻ പുറത്തായതിലുള്ള സങ്കടത്തിലായിരുന്നു ലക്ഷ്മിപ്രിയ. ശബ്ദം ഇടറിയാണ് റോബിൻ ഇക്കാര്യം ലക്ഷ്മിപ്രിയയോട് പറഞ്ഞു. ഞാൻ ഇതിനപ്പുറത്ത് നിന്ന കരയുകയായിരുന്നു, ഭിത്തിയിലേക്ക് ചൂണ്ടി കൊണ്ട് റോബിൻ പറഞ്ഞു. എനിക്ക് ചേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു. പക്ഷേ എനിക്ക് ശബ്ദമുയർത്തി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു- റോബിൻ പറഞ്ഞു. ഇതുകേട്ട് ലക്ഷ്മിപ്രിയ റോബിനെ കെട്ടിപിടിച്ച് കരഞ്ഞു. റോബിനും ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends