Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ വിഷമിച്ചിരിക്കുമ്പോൾ എന്റെയടുത്ത് വന്ന് ഇരിക്കണമെന്ന്... അവന്റെ വായിൽ നിന്ന് അറിയാതെ വീണതാണ്.. ഈ ഷോ കഴിഞ്ഞ് അവൻ പുറത്തിറങ്ങും.. അവൻ പുറത്തിറങ്ങിക്കഴിഞ്ഞാൽ വേറൊരു ലോകമാണ്.. അവിടെ അവന് എന്നെ കാണണ്ട.. അപ്പോൾ അവൻ മാറും! ഞാ.. ഞാൻ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്.. ബ്ലെസ്‌ലിയേക്കുറിച്ച് തുറന്ന് പറഞ്ഞ് ദിൽഷ

03 JULY 2022 11:41 AM IST
മലയാളി വാര്‍ത്ത

തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി തുടങ്ങിയ ബി​ഗ് ബോസ് സീസൺ നാലിന്റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്സിൽ എത്തിയ മത്സരാർത്ഥികൾ. ഇവരിൽ ആരാകും ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം ചൂടുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. തങ്ങളുടെ പ്രിയ മത്സരാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് സെലിബ്രിറ്റികളും രം​ഗത്തെത്തുന്നുണ്ട്. കൂടാതെ ഈ സീസണിൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളാണ് ദിൽഷയും ബ്ലെസ്‌ലിയും. സീസണിന്റെ തുടക്കം മുതൽ തന്നെ ബ്ലെസ്‌ലി തന്റെ പ്രണയം ദിൽഷയോട് തുറന്നുപറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും ബ്ലെസ്‌ലിയെ സഹോദരനായിട്ടാണ് താൻ കാണുന്നതെന്നും ദിൽഷ പറഞ്ഞിരുന്നു. ഇപ്പോൾ ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ ഇതേക്കുറിച്ച് പല മത്സരാർഥികളും പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അപർണയും ദിൽഷയും സംസാരിക്കുകയാണ്. ഇപ്പോൾ പലരും പറയുമ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കുന്നതെന്ന് അപർണയോട് ദിൽഷ പറഞ്ഞു.

ഞാൻ അവനോട് സ്ട്രോങ് ആയി പറയണമായിരുന്നു. എന്റെ തലയിൽ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ അത് എന്റെ തലയിലൂടെ ഓടിയിട്ടേയില്ല. ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്കത്...ഞാനങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. ഞാൻ അവന്റെയടുത്ത സ്ട്രോംഗ് ആയി പറയാമായിരുന്നു. അത് ഞാൻ ചെയ്തില്ല. ഞാൻ അവന്റെ ഭാഗത്ത് നിന്ന് നോക്കിയില്ല. ഞാൻ എന്റെ ഭാഗത്തു കൂടിയേ നോക്കിയുള്ളൂ. -ദിൽഷ പറഞ്ഞു. ഇവിടെ ഉണ്ടായിരുന്നപ്പോൾ താൻ അതേക്കുറിച്ച് മണിക്കൂറുകൾ തന്നെ സംസാരിച്ചിരുന്നുവെന്നും അതിരുകൾ വ്യക്തമായി പറയണമെന്ന് പറഞ്ഞിരുന്നുവെന്നുമായിരുന്നു അപർണ മറുപടിയായി പറഞ്ഞത്. എന്റെ തലയിൽ ഉണ്ടായിരുന്നില്ല. സീരിയസ്‌ലി. ഞാൻ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്. ചിലപ്പോൾ അതുകൊണ്ട് ആയിരിക്കാം.

പിന്നെ അവനെ എനിക്ക് ഒറ്റയ്ക്ക് ആക്കിയിട്ട് പോകാനും തോന്നിയില്ല. ആ ഒരു സാഹചര്യമായിരുന്നു ഇവിടെ. അവൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ വിഷമിച്ചിരിക്കുമ്പോൾ എന്റെയടുത്ത് വന്ന് ഇരിക്കണമെന്ന്. അവന്റെ വായിൽ നിന്ന് അറിയാതെ വീണതാണ്. അതെന്റെ മനസിലുണ്ട്. അപ്പോഴേ ഞാൻ തീരുമാനിച്ചതാ. എന്റെ മനസിൽ എന്തായിരുന്നു എന്ന് അറിയുമോ? ഈ ഷോ കഴിഞ്ഞ് അവൻ പുറത്തിറങ്ങും. അവൻ പുറത്തിറങ്ങിക്കഴിഞ്ഞാൽ വേറൊരു ലോകമാണ്. അവിടെ അവന് എന്നെ കാണണ്ട. അപ്പോൾ അവൻ മാറും. ആ ഒരു സമയമാണ് അവന് ഞാൻ കൊടുത്തത്. ഞാൻ ഒരുപാട് തവണ പറയാൻ നോക്കി. പക്ഷേ അവന്റെ തലയിൽ കയറിയില്ലെന്നും ദിൽഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends