Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത്.. പക്ഷേ അതേ ഭ്രാന്തന്മാരാണ് ലോകത്തെ മാറ്റിമറിച്ച ജീനിയസ് എന്നറിയപ്പെട്ടതും.. ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ.... അതാണ് ചരിത്രം.. ഗ്രാൻഡ് ഫിനാലെ അരികത്തെത്തി നിൽ‌ക്കുമ്പോൾ കിടിലം ഫിറോസ് പങ്കുവെച്ച് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

03 JULY 2022 12:14 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ തനിക്ക് ഒരാളോടുള്ള പ്രണയം തുറന്നു പ്രകടിപ്പിച്ച ഒരേയൊരു മത്സരാര്‍ഥി ബ്ലെസ്‍ലിയാണ്. ദില്‍ഷയോടാണ് സീസണിന്‍റെ തുടക്കത്തില്‍ തന്നെ ബ്ലെസ്‍ലി തനിക്കുള്ള പ്രണയം പറഞ്ഞത്. എന്നാല്‍ തനിക്ക് അങ്ങനെ ഇല്ലെന്നും ഒരു സഹോദരനായിട്ടാണ് താന്‍ കാണുന്നതെന്നും ദില്‍ഷ ആദ്യം മുതലേ പറയുന്നുണ്ട്. മറ്റൊരു മത്സരാര്‍ഥി ഡോ. റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയ്ക്കുമിടയില്‍ പറയാത്ത ഒരു പ്രണയമുണ്ടെന്ന് സഹമത്സരാര്‍ഥികളും പ്രേക്ഷകരില്‍ ഒരു വിഭാഗവും സംശയിച്ചിരുന്നു. ബ്ലെസ്‍ലി കൂടി ചേര്‍ന്ന് ഒരു ത്രികോണ പ്രണയമാണ് ബിഗ് ബോസില്‍ നടക്കുന്നതെന്നും ഇതിന് ദില്‍ഷയുടെയും മൌന സമ്മതമുണ്ടെന്നുമൊക്കെ ചില മത്സരാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാര്‍ഥികളെല്ലാം തിരികെയെത്തിയപ്പോള്‍ ദില്‍ഷയ്ക്കും ബ്ലെസ്‍ലിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചും പലരും സംസാരിച്ചു.

​ഇപ്പോഴിതാ ഗ്രാൻഡ് ഫിനാലെ അരികത്തെത്തി നിൽ‌ക്കുമ്പോൾ കിടിലം ഫിറോസ് പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫൈനലിസ്റ്റിൽ ഒരാളായ ബ്ലെസ്ലിയെ സാമ്യപ്പെടുത്തിയുള്ളതാണ് കിടിലം ഫിറോസിന്റെ സോഷ്യൽമീഡിയ പോസ്റ്റെന്ന് പറഞ്ഞ് ബ്ലെസ്ലി ഫാൻസും അത് ഏറ്റെടുത്ത് കഴിഞ്ഞു. ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ.... അതാണ് ചരിത്രം... വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത്. പക്ഷേ അതേ ഭ്രാന്തന്മാരാണ് ലോകത്തെ മാറ്റിമറിച്ച ജീനിയസ് എന്നറിയപ്പെട്ടതും' എന്നാണ് കിടിലം ഫിറോസ് കുറിച്ചിരുന്നത്. പോസ്റ്റുകൾക്കൊപ്പം കീപ്പ് കാം, യുവിൽ വിൻ, പ്രഡിക്ഷൻ തുടങ്ങിയ ഹാഷ് ടാ​ഗുകളും കിടിലം ഫിറോസ് ഉപയോ​ഗിച്ചിരുന്നു. ഇതോടെയാണ് ബ്ലെസ്ലി ഫാൻസ് പോസ്റ്റ് ഏറ്റെടുത്തത്. ബി​ഗ് ബോസ് വീട്ടിൽ ഇപ്പോൾ ഒറ്റപ്പെടുന്നത് ബ്ലെസ്ലിയാണന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യത്യസ്ത ചിന്താ​ഗതി ഉള്ള വ്യക്തിയായി ഈ സീസണിൽ പ്രേക്ഷകർ പറയുന്നതും ബ്ലെസ്ലിയെയാണ്.

അത് കൊണ്ട് തന്നെ ഫിറോസിന്റെ ഈ പോസ്റ്റുകൾ ബ്ലെസ്ലിക്ക് അനുകൂലമാണ് എന്ന തരത്തിലാണ് കമന്റുകളും. തങ്ങളുടെ ഇഷ്ട മത്സരാർഥിയുടെ വിജയത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് ബ്ലെസ്ലി ആർമി ഫേസ്ബുക്ക് പേജുകളിൽ കമന്റുകൾ നിറയുകയാണ്. അപർണ മൾബെറി, ജാസ്മിൻ.എം.മൂസ എന്നിവരും ബ്ലെസ്ലിക്കും റിയാസിനും പിന്തുണ നൽകികൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ബ്ലെസ്ലി തെറ്റാണ് ചെയ്തത് എങ്കിലും അത് മനസിലാക്കി തിരുത്താൻ അവന് സാധിച്ചുവെന്നാണ് ജാസ്മിൻ ലൈവിൽ പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ബ്ലെസ്ലി പ്രേക്ഷകർക്ക് മുമ്പിൽ നെ​ഗറ്റീവായിരുന്നു. കാരണം ദിൽഷയോട് അനാവശ്യമായ ചേഷ്ടകൾ കാണിക്കുകയും ശരീരത്തിൽ സ്പർശിച്ച് സംസാരിക്കുകയും ചെയ്തുവെന്നതാണ് കാരണം. ഇപ്പോൾ ബ്ലെസ്ലിയെ പിന്തുണയ്ക്കുന്ന ജാസ്മിൻ പോലും ബ്ലെസ്ലിയെ കുറ്റപ്പെടുത്തിയിരുന്നു. ശേഷം വീട്ടിൽ കേറാൻ അവസരം ലഭിച്ചപ്പോൾ മനോഹരമായി ബ്ലെസ്ലിക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തു. അപർണ മൾബറിയും ബ്ലെസ്ലിക്ക് തെറ്റുകൾ തിരുത്തി കൊടുക്കുകയും മുന്നോട്ട് പോകാനുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അപർണയും ജാസ്മിനും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്ത ശേഷം ബ്ലെസ്ലി ദിൽഷയുടെ കാല് തൊട്ട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഹൗസിൽ പോയി പുറത്ത് വന്നശേഷം ബ്ലെസ്ലി ഫാൻസും റോബിനും തമ്മിലുള്ള ഫാൻ ഫൈറ്റും പുറത്ത് നടക്കുന്നുണ്ട്. ഇപ്പോൾ ദിൽഷയെ റോബിൻ ഫാൻസും പിന്തുണയ്ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends