Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാവണം ജനനായകൻ...! ഒരായുസ് മുഴുവൻ ഉണ്ടാക്കിയതെല്ലാം ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞു, ജീവിതം അവസാനിച്ചപ്പോൾ ദൈവമായി പ്രത്യക്ഷപ്പട്ടു, വീട് അടക്കം വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ജപ്തി ഭീഷണിയിലായ കര്‍ഷകന്റെ കടം വീട്ടി സുരേഷ് ഗോപി

03 JULY 2022 12:32 PM IST
മലയാളി വാര്‍ത്ത

മൂന്നു വര്‍ഷം മുന്‍പുണ്ടായ കവളപ്പാറ ഉരുള്‍പൊട്ടൽ ദുരന്തം കേരള ജനത ഓരിക്കലും മറക്കാനിടയില്ല. ഇന്നും അതിന്റെ തിക്താനുഭവങ്ങൾ പേറി നിരവധി പേർ ജീവിച്ചുപോരുന്നുണ്ട്. അത്തരത്തിൽ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി കടക്കെണിയിലായ കര്‍ഷകൻ കൃഷ്ണന്റെ കടം വീട്ടിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തിഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. ഇദ്ദേഹത്തിന്റെ വാർത്ത അറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ ഇടപെടൽ. 79കാരന്‍ ആയ കൃഷ്ണനും കുടുംബവും ഉണ്ടാക്കിയതെല്ലാം ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞിരുന്നു.

വീട് അടക്കം വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ജപ്തി ഭീഷണിയിലായി. ജപ്തി ഭീഷണിയുടെ വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടന്‍ തന്നെ ജപ്തി ഒഴിവാക്കാന്‍ ആവശ്യമായ വഴി തേടി. നിലമ്പൂര്‍ ഹൗസിങ് സഹകരണ സൊസൈറ്റിയില്‍ ജപ്തി ഒഴിവാക്കാനുള്ള വഴികള്‍ ആലോചിച്ചു.

സുരേഷ് ഗോപിയുടെ ലക്ഷമി ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നരലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനും ജപ്തി ഭീഷണി ഒഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ നൻമയുള്ള മനസ്സിനു നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.ഓടി നടന്ന് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന സുരേഷ് ഗോപിയുടെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമയുടെ അഡ്വാന്‍സില്‍ നിന്നും തുക കൈമാറിയ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയ കൈയ്യടിച്ചായിരുന്നു സ്വീകരിച്ചത്. താൻ ഇനി ഏത് സിനിമയുമായി കരാറിൽ ഏർപ്പെട്ടാലും അതിന് ലഭിക്കുന്ന അഡ്വാൻസ് തുക മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ അസോസിയേഷൻ മാ-യ്ക്ക് നൽകമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്.

അത് പാലിച്ചാണ് തന്റെ അടുത്ത ചിത്രത്തിനുള്ള അഡ്വാൻസ് തുക സുരേഷ് ഗോപി മാ-യുടെ ഭാരവാഹികൾക്ക് ഏൽപ്പിച്ചത്. നടൻ തന്നെ സോഷ്യൽ മീഡിയ പേജിലൂടെ അറിക്കുകയായിരുന്നു.2021ൽ ഓണത്തിനോട് അനുബന്ധിച്ച് ഒരു ടിവി പരിപാടിക്കിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടുന്ന മിമിക്രി കലാകാരന്മാർക്കായി സുരേഷ് ഗോപി സഹായ വാഗ്ദാനം പ്രഖ്യാപിക്കുന്നത്. താൻ പുതുതായി കരാറിൽ ഏർപ്പെടുന്ന ചിത്രങ്ങളുടെ അഡ്വാൻസ് തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹയായം നൽകുമെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. ആ വാക്കാണ് നടൻ പാലിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends