Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു റേപ്പ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് കോടതിയില്‍ വന്ന് മൊഴി കൊടുക്കാന്‍ എന്തുമാത്രം മാനസിക പീഡനം അനുഭവിക്കേണ്ടി വരും! 2017 ല്‍ തനിക്കുണ്ടായിട്ടുള്ള പീഡനത്തേക്കാള്‍ വലിയ പീഡനമായിരുന്നു കോടതിയിലുണ്ടായത്; ഒരു കേസിലും വനിത ജഡ്ജിയെ ആവശ്യപ്പെട്ട് ആരും പോവരുത്.. അഡ്വ.ടിബി മിനിയുടെ വെളിപ്പെടുത്തൽ...

03 JULY 2022 02:20 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ എല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നാണ് അഡ്വ.ടിബി മിനി വ്യക്തമാക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി തള്ളിയത്. സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ വാദങ്ങള്‍ ഉയർത്തിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചതെങ്കിലും ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ദിലീപ് ജാമ്യത്തില്‍ തുടരാന്‍ കഴിയുമെന്ന തീരുമാനത്തില്‍ എത്തിയത്.

എന്നാൽ അഡ്വ.ടിബി മിനിപറയുന്നത് പ്രോസിക്യൂഷന്‍ കോടതിയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്നാണ്. ഏതാണ്ട് മുന്നൂറിലേറെ തെളിവുകള്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.കെവി സുനില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ കേസില്‍ ജുഡീഷ്യറിയെ സംബന്ധിച്ച് മോശമായ അഭിപ്രായമുണ്ടാക്കുന്ന ഒരു സാഹചര്യമാണ് ആ കോടതിയില്‍ നിന്നും ഉണ്ടായതെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഫോർവേർഡ് നോട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയമുണ്ട്. കോടതിയില്‍ നിന്നും ഒരു തെളിവ്, അതായത് കൊല്ലാനുപയോഗിക്കുന്ന ഒരു പിച്ചാത്തി, അല്ലെങ്കില്‍ പിടിക്കപ്പെട്ട മയക്ക് മരുന്ന് കാണാതായാല്‍ അതില്‍ അന്വേഷണം നടത്തേണ്ടത് കോടതിയാണെന്നാണ് സി ആർ പി സിയില്‍ പറയുന്നത്.

ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് ആ നിയമത്തില്‍ പറയുന്നില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. കേസ് എടുക്കുന്ന കാര്യത്തില്‍ കോടതിയുടെ അനുവാദം വേണമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി വിചാരണക്കോടതിയില്‍ നടക്കുന്ന ഈ കേസിന്റെ നടത്തിപ്പിനെക്കുറിച്ച് പ്രോസിക്യൂഷനും ഇരയായിട്ടുള്ള പെണ്‍കുട്ടിക്കും വലിയ പരാതിയാണുള്ളത് ടിബി മിനി പറയുന്നു. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദേശം പാലിക്കാതെയാണ് നടിയെ വിസ്തരിച്ചതെന്ന് പറയുന്നത് കോടതിക്ക് എതിരായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ വിമർശനത്തിന് വിധേയമായിട്ടുള്ള കാര്യമാണ്. സുപ്രീംകോടതി പറയുന്ന മാനദണ്ഡങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. 2017 ല്‍ തനിക്കുണ്ടായിട്ടുള്ള പീഡനത്തേക്കാള്‍ വലിയ പീഡനമായിരുന്നു കോടതിയിലുണ്ടായതെന്ന് ബോധ്യപ്പെടുകയും, അതിലൂടെ കടന്ന് പോയതുകൊണ്ട് ഞാന്‍ അതീജിവിതയായെന്നാണ് ആ പെണ്‍കുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഒരു റേപ്പ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് കോടതിയില്‍ വന്ന് മൊഴി കൊടുക്കാന്‍ എന്തുമാത്രം മാനസിക പീഡനം അനുഭവിക്കേണ്ടി വരുമെന്നും അഡ്വ. ടിബി ചോദിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഒരു ഇരയ്ക്ക് കൃത്യമായ രീതിയില്‍ മൊഴികൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക കോടതികള്‍ വേണമെന്ന് പറയുന്നത്. അതുമാത്രമല്ല, കംഫർട്ടബിളായ നിലയ്ക്ക് വേണം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനുമെന്നും കൃത്യമായ സുപ്രീംകോടതി നിർദേശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് തന്നെ പരാതിയുണ്ട്. അതിജീവിതയായ നടി ഹൈക്കോടതി മുഖേന ചില ആവശ്യങ്ങള്‍ പരാതിയിലൂടെ ഉന്നയിച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നത് ഒരു വനിത ജഡ്ജി ആയിരിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. എന്തുകൊണ്ടാണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് നമ്മള്‍ ആലോചിക്കണം. എന്നാലിപ്പോള്‍ ആ പെണ്‍കുട്ടി പറയുന്നത് ഒരു കേസിലും വനിത ജഡ്ജിയെ ആവശ്യപ്പെട്ട് ആരും പോവരുതെന്നാണെന്നും ടിബി മിനി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends