Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം കണ്ടത് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്.. തിരുപ്പതിയിലായിരുന്ന ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാർത്തയെ കുറിച്ച് അറിയിച്ചത്! നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വ്യാജവാർത്തയ്‌ക്കെതിരെ തുറന്നടിച്ച് താരം തന്നെ രംഗത്ത്

03 JULY 2022 02:41 PM IST
മലയാളി വാര്‍ത്ത

കോമഡി താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് വളരെ ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. അബോധാവസ്ഥയിൽ കിടക്കുന്ന നോബിയുടെ ചിത്രം കൂടി പുറത്തുവന്നതോടെ പ്രേക്ഷകർ ഇത് സത്യമെന്ന് കരുതി. എന്നാൽ ഈ വാർത്ത തികച്ചും തെറ്റാണ്. ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാൾ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഡി.കെ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് വെളിപ്പെടുത്തികൊണ്ട് നോബിയും രംഗത്തെത്തിയിരുന്നു. ‘ആദ്യം താൻ വാർത്തയല്ല കണ്ടത്, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്. വാർത്ത പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാർത്തയെ കുറിച്ച് അറിയിച്ചത്. ഞാൻ വിമാനത്തിലായിരുന്നു ആ സമയത്ത്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് പോലും ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടൻ ഭാര്യയെ വിളിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് മനസിലായതെന്ന് താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends