Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോബിന്റെ യഥാര്‍ത്ഥ ടോക്‌സിക് മുഖം കാണിച്ചു തരാന്‍ നീ കഷ്ടപ്പെടുകയായിരുന്നു.. പക്ഷെ മാര്‍ഗം ശരിയായിരുന്നില്ല! ആ സമയത്ത് മറ്റ് പലരേയും പോലെ ഞാനും റോബിനെ പിന്തുണച്ചു.. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തെറ്റെന്ന്! ജാസ്മിനോട് മുന്‍ റോബിന്‍ ആരാധകന്‍ പറഞ്ഞത് കേട്ടോ?

03 JULY 2022 03:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ 2018ൽ ആരംഭിച്ച ബിഗ് ബോസ് ഷോ ഇന്ന് സീസൺ നാലിൽ എത്തി നിൽക്കുകയാണ്. 20 മത്സരാർത്ഥികളിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞ് പോയി ഒടുവിൽ ആറ് പേർ മാത്രമാണ് സീസൺ നാലിൽ അവശേഷിക്കുന്നത്. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ഫൈനൽ സിക്സിൽ എത്തി നിൽക്കുന്നത്. ഇവരിൽ ആരാകും വിജയകിരീടം ചൂടുകയെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം. സംഭവ ബഹുലവും നാടകീയവുമായൊരു സീസണിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. ഈ സീസണിലുടനീളം ബിഗ് ബോസ് വീട്ടിലെ പ്രധാന പോരാളികളായിരുന്നു ജാസ്മിനും റോബിനും. ഒടുവില്‍ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നത്. പിന്നീട് റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ചു കൊണ്ട് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ആരാധകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ സംഭവം. വലിയ ആരാധക പിന്തുണയുണ്ടായിരുന്ന താരമായിരുന്നു റോബിന്‍. പുറത്തെത്തിയ റോബിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ വലിയ ആരാധക്കൂട്ടം തന്നെയുണ്ടായിരുന്നു. പലയിടത്തും റോബിന് സ്വീകരണങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ റോബിന്‍ ആരാധകരില്‍ പലരും റോബിനെതിരായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് തിരിക വന്ന റോബിന്‍ ബ്ലെസ്ലിയെക്കുറിച്ച് ദില്‍ഷയോട് പറഞ്ഞ വാക്കുകളാണ് റോബിനെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം മാറ്റിയത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ബ്ലെസ്ലിയ്‌ക്കെതിരെ നടത്തിയ പ്രതികരണവും റോബിനോടുള്ള പലരുടേയും ആരാധനയില്ലാതാക്കിയിട്ടുണ്ട്. ഇപ്പോഴിതാ റോബിന്‍ ആരാധകരില്‍ ഒരാള്‍ തനിക്കയച്ച സന്ദേശം പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍.

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

നീ ബിഗ് ബോസില്‍ എന്തായിരുന്നു ചെയ്തിരുന്നത് എന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നു ജാസ്മിന്‍. റോബിന്റെ യഥാര്‍ത്ഥ ടോക്‌സിക് മുഖം കാണിച്ചു തരാന്‍ നീ കഷ്ടപ്പെടുകയായിരുന്നു. പക്ഷെ മാര്‍ഗം ശരിയായിരുന്നില്ല. കാരണം നീ ഒരുപാട് മോശം വാക്കുകള്‍ ഉപയോഗിച്ചു. അതിനാല്‍ എല്ലാവരും അതിലാണ് ശ്രദ്ധിച്ചത്. ആ സമയത്ത് മറ്റ് പലരേയും പോലെ ഞാനും റോബിനെ പിന്തുണച്ചു. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തെറ്റെന്ന്. ഇപ്പോഴത്തെ ബ്ലെസ്ലിയുടെ സംഭവത്തിന് മുമ്പ് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നീയെന്താണ് ഇങ്ങനെ പെരുമാറുന്നത്. ഇപ്പോള്‍ എനിക്ക് കാരണം അറിയാം. സത്യത്തില്‍ റോബിന് വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്നത് ഒന്ന്. മറ്റൊന്ന് ഇന്ന് തുറന്ന് കാണിക്കപ്പെട്ടു.

ഞാന്‍ നിങ്ങളുടെ ആരാധകനല്ല. പക്ഷെ ഇപ്പോള്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കീപ്പ് റോക്കിംഗ്. തെറി വിളി കുറച്ചാല്‍ ഇങ്ങള് പൊളിയാണ്. നിങ്ങളുടെ വ്യക്തിത്വത്തെ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ നഷ്ടപ്പെടുത്തരുത്. അതാണ് നിന്റെ അടയാളം, മോശം വാക്കുകള്‍ മാറ്റി വച്ചാല്‍. ലവ് യു എന്ന് പറഞ്ഞാണ് സന്ദേശം അയക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാസ്മിന്‍ ഈ മെസേജ് പങ്കുവച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends