Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും തികച്ചും പേഴ്‌സണല്‍ ചോയ്‌സാണ്. ‘പേഴ്‌സണല്‍ ചോയിസിന്റെ പവര്‍ എനിക്കറിയാം. ഇതെന്റെ പേഴ്‌സണല്‍ ചോയിസാണെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ ആ തീരുമാനം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ! ആലിയ ഭട്ടിനെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ ദിയമിര്‍സ

03 JULY 2022 04:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ആലിയയുടെയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം കഴിഞ്ഞത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതോടെ ആലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ട്രോളുകളും വന്നിരുന്നു. ആലിയ വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരിക്കാമെന്ന തരത്തിലാണ് ട്രോളുകള്‍ വന്നത്. ഇപ്പോഴിതാ ആലിയ ഭട്ടിനെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ ദിയമിര്‍സ രംഗത്തെത്തിയിരിക്കുകയാണ്.
ആലിയയെ പിന്തുണച്ചും അധിക്ഷേപങ്ങളെ വിമര്‍ശിച്ചും ദിയ മിര്‍സ രംഗത്ത് വന്നത്. വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും തികച്ചും പേഴ്‌സണല്‍ ചോയ്‌സാണ്. ‘പേഴ്‌സണല്‍ ചോയിസിന്റെ പവര്‍ എനിക്കറിയാം. ഇതെന്റെ പേഴ്‌സണല്‍ ചോയിസാണെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ ആ തീരുമാനം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വ്യക്തി എന്ന നിലയ്ക്ക് ഭീഷണിക്ക് വഴങ്ങിയോ ഭയന്നോ അല്ല പേഴ്‌സണല്‍ ചോയിസ് ഉണ്ടാക്കേണ്ടത്. വിവാഹപൂര്‍വ ലൈംഗിക ബന്ധം, വിവാഹപൂര്‍വ ഗര്‍ഭധാരണം എന്നീ കാര്യങ്ങളില്‍ പിന്തിരിപ്പന്‍ ചിന്താഗതി ഉള്ളവരുണ്ടായിരിക്കും. ഇത് തികച്ചും പേഴ്‌സണല്‍ ചോയ്‌സാണെന്ന് വിചാരിക്കുന്നവരും ഉണ്ടാവും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ സങ്കല്‍പ്പിക്കുന്നത് പോലെയോ അല്ലെങ്കില്‍ സ്വയം കരുതുന്നത് പോലെയോ പുരോഗമനവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല,’ ദിയ പറഞ്ഞു. 2021 ല്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടപ്പോള്‍ ദിയ മിര്‍സക്കെതിരെയും സമാനമായ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. 2021 ഏപ്രിലിലാണ് ദിയ ഗര്‍ഭിണിയായ വിവരം പങ്കുവെച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends