Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവചനങ്ങളൊക്കെ സത്യമാക്കി ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായി കീരീടം ചൂടി.. ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നറായി ദിൽഷയെന്ന് റോബിൻ... പ്രിയ സുഹൃത്തിന്റെ വിജയത്തിൽ സന്തോഷം അടക്കാനാവാതെ റോബിൻ! താരത്തിന്റെ ഫസ്റ്റ് പോസ്റ്റ് കണ്ടോ! ദിൽഷയ്ക്ക് വോട്ട് ചെയ്ത് റോബിന്റെ ആരാധകരും

04 JULY 2022 08:13 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന സീസണ്‍ ആയിരിക്കും നാലാമതെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഫൈനലിലെത്തിയ മത്സരാര്‍ഥികളെ കുറിച്ചുള്ള നിഗമനങ്ങളിലൂടെയാണ് പ്രേക്ഷകരും അങ്ങനെ ചിന്തിച്ച് തുടങ്ങിയത്. ഫിനാലെയിൽ പങ്കെടുത്ത ആറ് മത്സരാർഥികളിൽ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. ഒടുവില്‍ പ്രവചനങ്ങളൊക്കെ സത്യമാക്കി ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായി കീരീടം ചൂടി. ഇതോടെ ബിഗ് ബോസ് വിന്നര്‍ പട്ടം നേടുന്ന ആദ്യ വനിത മത്സരാര്‍ഥി എന്ന നേട്ടം കൂടി ദില്‍ഷയുടെ പേരിലായി. മുന്‍പ് സാബു മോന്‍ അബ്ദു സമദും മണിക്കുട്ടനുമാണ് വിജയിക്കാനുള്ള അവസരം ലഭിച്ചത്. ബ്ലെസ്ലിയും ദില്‍ഷയും അവസാന ഘട്ടത്തിലേക്ക് വന്നെങ്കിലും നൂറ് ദിവസങ്ങളിലായി നടന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ദില്‍ഷയ്ക്കായിരുന്നു.

രണ്ട് ദിവസങ്ങളായി ബി​ഗ് ബോസ് വിജയിയെ സംബന്ധിച്ചുള്ള പ്രവചനങ്ങളായിരുന്നു സോഷ്യൽമീ‍ഡിയ മുഴുവനും. ദിൽഷയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഈ സീസണിൽ നേരത്തെ പുറത്തായ മത്സരാർഥി റോബിൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'ബി​ഗ് ബോസ് മലയാളം സീസൺ ഫോർ... ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നറായി ദിൽഷ... ആശംസകൾ' എന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് ദിൽഷയ്ക്ക് ആശംസകളുമായി എത്തുന്നത്. ദിൽഷയും റോബിനും അടുത്ത സുഹൃത്തുക്കളാണ്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണം ഉയർന്നതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ച പിന്നിട്ടപ്പോൾ ഈ സീസണിൽ നിന്നും പുറത്താക്കപ്പെട്ടത്. അതുവരെ ഏറ്റവും കൂടുതൽ ഫാൻസുണ്ടായിരുന്ന മത്സരാർഥി ദിൽഷയായിരുന്നു. റോബിൻ പോയശേഷവും റോബിന് വേണ്ടി ഹൗസിനുള്ളിൽ മറ്റുള്ള മത്സരാർഥികളോട് വാദിച്ചതും ദിൽഷയായിരുന്നു. ദിൽഷ വിജയിക്കുന്നതിന് വേണ്ടി റോബിൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റോബിന്റെ ആരാധകരും ദിൽഷയ്ക്ക് വോട്ട് ചെയ്തിരുന്നു.

കൂടാതെ ഹൗസിനുള്ളിലേക്ക് കഴിഞ്ഞ ദിവസം റോബിനും സംഘവും ഫൈനലിസ്റ്റുകളെ കാണാൻ എത്തിയിരുന്നു. പുറത്തുള്ള കാര്യങ്ങൾ ഫൈനലിസ്റ്റുകളോട് സംസാരിക്കുകയോ സൂചന കൊടുക്കുകയോ ചെയ്യരുതെന്ന് നിർദേശമുണ്ടായിട്ടും പുറത്തുള്ള കാര്യങ്ങളെ കുറിച്ചും വോട്ടിങ് എത്തരത്തിലാണ് പോകുന്നത് എന്നതിനെ കുറിച്ചും റോബിൻ ദിൽഷയ്ക്ക് സൂചന നൽകിയിരുന്നു. വിജയിച്ചശേഷമുള്ള ദിൽഷയുടെ മറുപടി പ്രസം​ഗത്തിൽ നിറഞ്ഞുനിന്നതും റോബിനായിരുന്നു. 'എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി.' 'എന്ത് പറയണമെന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടിൽ 100 ദിവസം നിൽക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നിൽക്കുമെന്ന്.' 'ഒരുപാട് സ്‍ട്രാറ്റർജി ഉള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാമെന്ന്.' 'എന്റെ ആഗ്രഹങ്ങൾ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. ഓരോ ശനിയാഴ്‍ചയും ഞായറാഴ്‍ചയും വന്ന് തെറ്റ കുറ്റങ്ങൾ പറഞ്ഞ് തന്ന് അടുത്ത ദിവസം ഇംപ്രൂവ് ചെയ്‍താണ് ഞങ്ങൾ ഇവിടെയെത്തിയത്.' 'പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍സ് ഡോ.റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയെന്ന് പറയുന്നത് ഡോ.റോബിനെ തന്നെയാണ്.' 'പിന്നെ എന്റെ ബ്ലസ്‍ലി.. ഇവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു' എന്നാണ് ദിൽഷ പറഞ്ഞത്. പക്ഷെ ദിൽഷയുടെ വിജയത്തിൽ പ്രേക്ഷകർക്ക് തന്നെ രണ്ട് അഭിപ്രായമാണുള്ളത്. റോബിൻ ഫാൻസ് കനിഞ്ഞതുകൊണ്ട് മാത്രമാണ് ദിൽഷ ഒന്നാമതെത്തിയത് എന്നാണ് ഒരു വിഭാ​ഗം ബി​ഗ് ബോസ് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends