Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂ നോര്‍മല്‍ എന്ന വാചകത്തെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥി! നിശബ്ദമായിപോകുമെന്ന് പലരും കരുതിയ ബിഗ് ബോസ് വീടിനെ ജീവനോടെ നിലനിര്‍ത്തി; ഞാന്‍ റിയലായിരുന്നു, അംഗീകരിച്ചില്ലെങ്കിലും ചിലതൊക്കെ പറയണമായിരുന്നു.. എവിക്ഷന് ശേഷം റിയാസ് പറഞ്ഞത് ഒരൊറ്റകാര്യം മാത്രം...

04 JULY 2022 08:32 AM IST
മലയാളി വാര്‍ത്ത

വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയാണ് റിയാസ് സലീം. പക്ഷേ ഷോയെ അക്ഷരാര്‍ഥത്തില്‍ തന്നെ മാറ്റിമറിച്ച മത്സരാര്‍ഥിയായിരുന്നു റിയാസ്. അതുകൊണ്ടുതന്നെ റിയാസിന്റെ ഏറ്റവും ഒടുവിലത്തെ പുറത്താകല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്‍തു. മൂന്നാമനായിട്ടാണ് റിയാസ് മടങ്ങിയത്. എന്നാല്‍ ഈ സീസണിലെ മാത്രമല്ല മലയാളം ബിഗ് ബോസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളെന്ന പേരുമായാണ് റിയാസ് പടിയിറങ്ങുന്നത്. ന്യൂ നോര്‍മല്‍ എന്ന വാചകത്തെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന അന്നു മുതല്‍ ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന റിയാസ് സലീം ഷോയെ അടിമുടി മാറ്റി മറിക്കുകയായിരുന്നു. പുപ്പുലികളായ ജാസ്മിനും റോബിനും ഒരേ ആഴ്ച തന്നെ പുറത്താതോടെ പിന്നീട് നിശബ്ദമായിപോകുമെന്ന് പലരും കരുതിയ ബിഗ് ബോസ് വീടിനെ ജീവിനോടെ നിലനിര്‍ത്താന്‍ റിയാസ് ബിഗ് ബോസ് വീടിന്റെ ഹൃദയമായി മാറുകയായിരുന്നു.

റോബിന്‍ പുറത്താകാന്‍ കാരണക്കാരനായി എന്ന പേരില്‍ റിയാസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന പലരും ഷോയുടെ ഒടുവിലേക്ക് എത്തുമ്പോള്‍ റിയാസിന്റെ ആരാധകരായി മാറുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. താന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നത് റിയല്‍ ആയിട്ടാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഗെയിം ചേഞ്ചര്‍ പുരസ്‌കാരം നല്‍കിയ ശേഷം താരത്തിന്റെ പ്രതികരണം ആരായുകയായിരുന്നു അവതാരകനായ മോഹന്‍ലാല്‍. ഇതൊരു ഗെയിം ഷോ ആയിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. ഞാന്‍ ഇവിടെ റിയല്‍ ആയിരുന്നു. പല ആള്‍ക്കാരേയും പോലെ മാസ്‌കിട്ട് കളിച്ച് പ്രേക്ഷകര പിന്തുണ നേടാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആള്‍ക്കാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അതൊക്കെ എനിക്ക് പറയണമായിരുന്നുവെന്നും റിയാസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends