മിക്ക സ്ത്രീകളും അനുഭവിച്ചതുപോലെ കളിയാക്കലും നുള്ളലും തോണ്ടലുമെല്ലാം സഹിച്ചിട്ടുണ്ട്! ട്രെയിനുകളിലും, ബസിലും ഈ അനുഭവങ്ങൾ പതിവായിരുന്നു; തുറന്ന് പറഞ്ഞ് രവീണ ടണ്ഠന്‍

കെജിഎഫ് രണ്ടാം ഭാഗത്തില്‍ പ്രധാനമന്ത്രിയായെത്തിയ രവീണയെ ആരും മറക്കാനിടയില്ല. ആദ്യ ഭാഗത്തിന്റെ അവസാനത്തില്‍ രവീണയുടെ റോള്‍ സസ്‌പെന്‍സ് നിറച്ചാണ് കാണിച്ചിരിക്കുന്നത്. യഷ് അവതരിപ്പിച്ച റോക്കി ഭായിയെയും കെജിഎഫിനെയും തകര്‍ക്കാന്‍ റമിക സെന്‍ എന്ന പ്രധാന മന്ത്രി നടത്തുന്ന ശ്രമങ്ങളെയും ആവേശത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പ്രേക്ഷകര്‍ കണ്ടത്.ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന, ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രവീണ അനുഭവം പങ്കുവെച്ചത്. മറ്റു സ്ത്രീകളുടെ അനുഭവംപോലെ തന്നെ തിരക്കുള്ള ബസിനുള്ളിലും ട്രെയിനിനുള്ളിലും പുരുഷന്‍മാര്‍ നുള്ളിയും തോണ്ടിയും ഉപദ്രവിച്ചിട്ടുണ്ടെന്നും പുരുഷന്മാരുടെ പരിഹാസവാക്കുകള്‍ കേട്ടിട്ടുണ്ടെന്നും രവീണ വ്യക്തമാക്കി . ‘എന്റെ കൗമാര കാലത്ത് ഞാന്‍ ലോക്കല്‍ ട്രെയിനുകളും ബസുകളും തന്നെയാണ് യാത്രക്കായി ആശ്രയിച്ചിരുന്നത്. മിക്ക സ്ത്രീകളും അനുഭവിച്ചതുപോലെ കളിയാക്കലും നുള്ളലും തോണ്ടലുമെല്ലാം സഹിച്ചിട്ടുണ്ട്. 1992-ല്‍ ഞാന്‍ എന്റെ ആദ്യ കാര്‍ സ്വന്തമാക്കിയതിന് ശേഷമാണ് ഈ ദുരന്തയാത്ര അവസാനിച്ചത്. മറ്റുള്ളവരെപ്പോലെ വികസനത്തെ ഞാനും സ്വാഗതം ചെയ്യുന്നു. വികസനം മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരായ വനം നശിപ്പിക്കുന്നതും മരം മുറിക്കുന്നതും കണ്ടുനില്‍ക്കാനാകില്ല. അതിനെതിരേ ശബ്ദമുയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്,’ രവീണ ടണ്ഠന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























