Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് ഇവിടെ നടക്കുന്നതെന്ന് അവള്‍ക്ക് അറിയില്ല... ഇപ്പോള്‍ കുടുംബത്തെ കണ്ടതേയുള്ളു... ഈ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കുറച്ച് സമയം എടുക്കും... ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവേണ്ട സമയമല്ല ഇപ്പോൾ... ആദ്യമായി വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റോബിന്‍

04 JULY 2022 01:24 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തിരശ്ശീല വീണിരിക്കുകയാണ്. പുതിയൊരു ചരിത്രം സൃഷ്ടിച്ചാണ് ഈ സീസണ്‍ അവസാനിച്ചിരിക്കുന്നത്. ആദ്യമായി ബിഗ് ബോസ് മലയാളത്തില്‍ ഒരു വനിത വിജയിച്ചിരിക്കുകയാണ്. നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി. ഇതോടെ സാബു മോനും മണിക്കുട്ടനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമായും ദില്‍ഷ മാറി. ഈ സീസണില്‍ റോബിന്‍ രാധകൃഷ്ണന്‍ വിജയിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രവചനങ്ങള്‍. എന്നാല്‍ പാതി വഴിയില്‍ മത്സരം അവസാനിപ്പിച്ച് റോബിന് പുറത്തേക്ക് പോവേണ്ടി വന്നു. എങ്കിലും വലിയ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ റോബിന്‍ ആഗ്രഹിച്ചത് പോലെ സുഹൃത്ത് ദില്‍ഷ ബിഗ് ബോസ് വിന്നറായിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം. ദില്‍ഷയോട് ഇഷ്ടം തോന്നിയെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും റോബിന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ദില്‍ഷ വിജയിച്ച് പുറത്തിറങ്ങിയ ശേഷം കല്യാണം ഉണ്ടാവുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

എന്നാൽ ദില്‍ഷയുടെ വിജയത്തെ കുറിച്ച് റോബിൻ പറയുന്നത് ഇങ്ങനെയാണ്.. ദില്‍ഷ എന്റെ നല്ല സുഹൃത്താണ്. അങ്ങനെ ഒരാള്‍ വിജയിക്കുക എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഞാനും ആഗ്രഹിച്ചു. ഫസ്റ്റ് ലേഡി വിന്നര്‍ ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. റോബിന്‍ ആരാധകരുടെ വോട്ട് കിട്ടിയാണ് ജയിച്ചതെന്ന ആരോപണം താരം തള്ളി കളഞ്ഞു. ദില്‍ഷയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ നല്‍കിയ വോട്ട് കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ എന്നെയും ദില്‍ഷയെയും ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ടെന്നും താരം വ്യക്തമാക്കുന്നു. എല്ലാവരുടെയും ഒത്തൊരുമയാണ് ഈ വിജയം. ദില്‍ഷ വിജയിക്കുന്നത് വരെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാവരും വിജയികളായിട്ടാണ് കണക്കാക്കുന്നതെന്നും താരം സൂചിപ്പിച്ചു. ദില്‍ഷയോട് ആശംസകള്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. മറ്റ് കാര്യങ്ങളൊന്നും പറയാന്‍ പറ്റുന്ന സാഹചര്യമല്ല. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവള്‍ക്ക് അറിയില്ല. ഇപ്പോള്‍ കുടുംബത്തെ കണ്ടതേയുള്ളു. ഈ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കുറച്ച് സമയം എടുക്കും. അതുവരെ ശല്യമൊന്നും ചെയ്യണ്ടെന്നാണ് വിചാരിക്കുന്നത്. അത് കഴിഞ്ഞിട്ട് സംസാരിക്കാം.

ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവേണ്ട സമയമല്ല ഇപ്പോൾ. ഇറങ്ങി കഴിഞ്ഞ ഉടനെ ഒരാളുടെ അടുത്ത് പോയി പറയുന്നത് ശരിയല്ല. സമയം ഉണ്ടല്ലോ. ദില്‍ഷ എന്ന് പറഞ്ഞ വ്യക്തിയ്ക്ക് അവളുടേതായ തീരുമാനങ്ങളുണ്ടാവും. അവളെന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് മാത്രമേ കാണുന്നുണ്ടാവുകയുള്ളു. അങ്ങനൊരു ഇഷ്ടം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ദില്‍ഷയുടെ തീരുമാനത്തിന് ഞാന്‍ പ്രധാന്യം കൊടുക്കുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവരും അത് മനസിലാക്കണമെന്നും റോബിൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends