Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ ശരിക്കുമൊരു മുത്താണ്.. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു.. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.. നീ എന്റെ ഹൃദയം ജയിച്ചു! തുറന്ന് പറഞ്ഞ് ആര്യ

04 JULY 2022 03:56 PM IST
മലയാളി വാര്‍ത്ത

20 പേരായിരുന്നു ഇത്തവണ ബിഗ് ബോസ് വിന്നറാകാന്‍ മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യം പുറത്തായത് ജാനകി സുധീറായിരുന്നു. അവിടെ നിന്നും ബ്ലെസ്ലി വരെയുള്ളവരെ പിന്തള്ളിയാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറായി മാറുന്നത്. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരായിരുന്നു ടോപ് ഫൈവിലുണ്ടായിരുന്നത്.ആറാമനായ സൂരജും നൂറ് ദിവസം തികച്ചിരുന്നു. അഞ്ചു പേരില്‍ നിന്നും അവസാന അവശേഷിച്ചത് മൂന്ന് പേരായിരുന്നു. റിയാസും ബ്ലെസ്ലിയും ദില്‍ഷയും. ഒടുവില്‍ കിരീടം ദില്‍ഷയ്ക്ക് സ്വന്തം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം.

ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് സലീമിന്റെ പ്രകടനം. വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു റിയാസ് ടോപ് ത്രീ വരെ എത്തിയിരുന്നു. മലയാളം ബിഗ് ബോസില്‍ ഇതൊരു ചരിത്രം തന്നെയാണ്. ദി്ല്‍ഷ പ്രസന്നന്‍ ഷോയുടെ വിന്നറായി മാറിയപ്പോള്‍ ജനഹൃദയം കവര്‍ന്ന താരമായി മാറാന്‍ റിയാസിന് സാധിച്ചു. മൂന്നാം സ്ഥാനത്താണ് അവസാനിച്ചതെങ്കിലും ഈ സീസണിലെ ഗെയിം ചേഞ്ചര്‍ ആയി മാറിയ റിയാസിന് ലഭിക്കുന്ന സ്വീകാര്യത വിജയിക്കുള്ളതാണ്. താരത്തിന് പിന്തുണയും ആശംസയും അറിയിച്ചു കൊണ്ട് ഷോയില്‍ കൂടെയുണ്ടായിരുന്ന താരങ്ങളില്‍ പലരുമെത്തിയിട്ടുണ്ട്. റിയാസാണ് ഈ സീസണിലെ യഥാര്‍ത്ഥ വിജയി എന്നാണ് സഹതാരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയും പറയുന്നത്

പുലികളായിരുന്ന ജാസ്മിനും റോബിനും ഒട്ടു നിനച്ചിരിക്കാതെ ഒരേ ആഴ്ച തന്നെ ബിഗ് ബോസ് വീടിന്റെ പടിയറിങ്ങിയിരുന്നു. ഇതോടെ ഉറങ്ങിപ്പോകും എന്ന് കരുതിയ ബിഗ് ബോസ് വീടിനെ സജീവമാക്കി നിര്‍ത്തിയതും ഷോയെ മുന്നോട്ട് നയിച്ചതും റിയാസായിരുന്നു. ഇപ്പോഴിതാ റിയാസിന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചുള്ള ആര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മുന്‍ ബിഗ് ബോസ് താരമാണ് ആര്യ. സീസണ്‍ 2ലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ആര്യ. നേരത്തേ തന്നെ താന്‍ റിയാസിന്റെ ആരാധികയാണെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. പ്രിയപ്പെട്ട റിയാസ്, നീ ശരിക്കുമൊരു മുത്താണ്. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അടിപൊളിയാക്കിയതിന് നന്ദി. എന്നാണ് ആര്യ പറയുന്നത്. എന്നെ സംബന്ധിച്ച് ഈ സീസണിന്റെ ആത്മാവ് നീയായിരുന്നു. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും. നീ എന്റെ ഹൃദയം ജയിച്ചു. നിന്നെ നേരില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഹാറ്റ്‌സ് ഓഫ് ടു യൂ. എന്നും ആര്യ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിയാസിനെക്കുറിച്ച് സമാന അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends