Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൈ ഫേവറീറ്റ്.. പക്ഷെ പ്രിയപ്പെട്ടവര്‍ ഈ ഷോ ഒരിക്കലും വിജയിക്കുകയില്ല.. അവര്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കും! റിയാസിന് പിന്തുണയുമായി പേളിമാണി

04 JULY 2022 04:28 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണ്‍ ആയിരിക്കും ഒരുപക്ഷെ ഇന്നലെ കഴിഞ്ഞത്. അവസാന നിമിഷം വരെ ആരാകും വിന്നര്‍ എന്ന് പ്രവചിക്കാന്‍ സാധിക്കാതെ ആകാംഷഭരിതമായിരുന്നു ഈ സീസണ്‍. നാടകീയവും സ്‌ഫോടനാത്മകവുമായ ഒരുപാട് നിമിഷങ്ങള്‍ക്കാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത്.

വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന അന്നു മുതല്‍ ബിഗ് ബോസ് വീടിനെ നയിച്ചത് റിയാസായിരുന്നു. അടിയും വഴക്കും അറിവും എന്റര്‍ടെയ്ന്‍മെന്റുമൊക്കെയായി ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു. പലരും ഇത്തവണ റിയാസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് വിജയം നേടാനായില്ല. ഷോയിലെ സഹമത്സരാര്‍ത്ഥികളില്‍ പലരും ഇതിനോടകം തന്നെ റിയാസിന് പിന്തുണയും സ്‌നേഹവും അറിയിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണറപ്പായ പേളി മാണിയും റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. റിയാസിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്ക് കമന്റ് ചെയ്തുകൊണ്ടാണ് പേളി എത്തിയത്.

പുറത്താക്കപ്പെട്ട ശേഷം മോഹന്‍ലാലിന്റെ അരികിലേക്ക് എത്തുന്ന റിയാസിന് ലഭിക്കുന്ന സ്റ്റാന്റിംഗ് ഒവേഷനാണ് വീഡിയോയിലുള്ളത്. ''മൈ ഫേവറീറ്റ്. പക്ഷെ പ്രിയപ്പെട്ടവര്‍ ഈ ഷോ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കും'' എന്നായിരുന്നു ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പേളിയുടെ കമന്റിന് മറുപടിയുമായി എത്തുന്നത്. സീസണ്‍ ഒന്നിലെ ജനപ്രീയ താരമായിരുന്നു പേളി. അവസാന ഘട്ടം വരെ പേളി വിജയിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സാബു മോന്‍ കിരീടം നേടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends