Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറിവിളിച്ചിട്ടുണ്ട്'.. അതെ എല്ലാവരും കാണാൻ ആഗ്രഹിച്ച ആ ശബ്ദത്തിന് ഉടമ! ഫിനാലെയ്ക്ക് ശേഷം ആ ​ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയെ പുറത്തുവിട്ട് നിമിഷയും ജാസ്മിനും

04 JULY 2022 05:07 PM IST
മലയാളി വാര്‍ത്ത

പതിവിൽ നിന്ന് വ്യത്യസ്‍തമായി ഇത്തവണ ഫൈനൽ സിക്സായിരുന്നു ഉണ്ടായിരുന്നത്. ദിൽഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി, സൂരജ് എന്നിവരായിരുന്നു ഫൈനൽ സിക്സിൽ എത്തിയത്. ഒരാഴ്‍ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത്. ഗ്രാൻഡ് ഫിനാലെ ദിവസമായ ഞായറാഴ്‍ച രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിങ് സമയം. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേർക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെയും സൂചന നൽകിയാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ നിന്ന് പോയത്.

അതേസമയം ബി​ഗ് ബോസ് മലയാളം കാണുന്നവരുടെയെല്ലാം ആ​ഗ്രഹമാണ് അതിൽ ബി​ഗ് ബോസിന് ശബ്ദം നൽകുന്ന വ്യക്തിയെ ഒരിക്കലെങ്കിലും കാണുക എന്നത്. ‌സീസൺ ഫോർ വരെ പൂർത്തിയായിട്ടും ബി​ഗ് ബോസ് ശബ്ദത്തിന്റെ ഉടമ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹൗസിലേക്ക് മത്സരാർഥികളായി എത്തുന്നവർ തന്നെ പലപ്പോഴും ബി​ഗ് ബോസ് ശബ്ദത്തിന്റെ ഉടമയെ കണ്ടാൽ കൊള്ളാമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാലാം സീസണിൽ നിന്നും പുറത്തായവർ തിരികെ വീട്ടിലേക്ക് ഫൈനലിസ്റ്റുകളെ കാണാൻ എത്തിയിരുന്നു. അപ്പോഴും പലരും ഉന്നയിച്ച ആവശ്യവും ബി​ഗ് ബോസിനെ നേരിൽ കാണണമെന്ന ആ​ഗ്രഹമുണ്ടെന്നതാണ്. മാത്രമല്ല മത്സരാർഥികൾ തങ്ങളുടെ മനസിലുള്ള ബി​ഗ് ബോസിന്റെ രൂപം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. ശബ്​ദം കൊണ്ട് ഭാവനയിൽ മെനഞ്ഞെടുത്ത ചിത്രമായിരുന്നു പലരും പേപ്പറിൽ വരച്ചത്. ഇപ്പോഴിത ഫിനാലെയ്ക്ക് ശേഷം ആ ​ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മത്സരാർഥികളായിരുന്ന നിമിഷയും ജാസ്മിനും. ഇരുവരും ബി​ഗ് ബോസിനൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 'ദി വോയ്സ്' എന്ന് കുറിച്ചാണ് നിമിഷ ബി​ഗ് ബോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 'സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറിവിളിച്ചിട്ടുണ്ട്' എന്നും നിമിഷ കുറിച്ചിരുന്നത്. മോഹൻലാൽ പോലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മത്സരാർഥികളെ കാണാനും സംസാരിക്കാനുമായി എത്തുന്നത്. എപ്പോഴും മത്സരാർഥികളുമായി സംവദിക്കുന്നത് ബി​ഗ് ബോസാണ്. അതിനാൽ തന്നെ നൂറ് ദിവസം കഴിയുമ്പോഴേക്കും ബി​ഗ് ബോസുമായി മത്സരാർഥികൾക്കും അടുപ്പം വരും. ബി​ഗ് ബോസ് കാണുന്ന പ്രേക്ഷകരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ശബ്ദവും ബി​ഗ് ബോസിന്റേതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends