ഫഹദ് ഫാസിലും സിദ്ധിഖും തമ്മില്‍ തെറ്റി

ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന പുതിയ ചിത്രം തീയേറ്ററില്‍ ഏശാത്തതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍ ഇപ്പോള്‍ വിദേശത്താണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയായിരുന്നു ചിത്രം ഉപേക്ഷിച്ചത്. ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണം സിദ്ധിഖ് വിശദീകരിക്കുന്നില്ല.
ലാലിനൊപ്പം സംവിധാനം ചെയ്യുന്ന കിങ്‌ലിയര്‍ എന്ന ചിത്രത്തിന്റെ അണിയറയിലാണ് സിദ്ധിഖ് ഇപ്പോള്‍. ദിലീപിന്റെ ചിത്രത്തിലെ നായകന്‍ മഡോണ സെബാസ്റ്റ്യനാണ് നായിക.
ഫഹദ് ഫാസിലിന്റെ ചിത്രം ഉപേക്ഷിച്ച വിവരം സിദ്ധിഖ് അറിയിച്ചു കഴിഞ്ഞു. മറ്റൊരു ചിത്രത്തിന്റെ പണിപുരയിലാണ് താനെന്നും പുതിയ പ്രോജക്ട് പിന്നീട് ആലോചിക്കാമെന്നുമായിരുന്നു വിശദീകരണം. യഥാര്‍ത്ഥ കാരണം ഫഹദിനറിയാം എന്നാണ് ഫഹദുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഫഹദ് ഫാസില്‍ സിദ്ദിഖ് ചിത്രത്തെ മലയാളം കാത്തിരുന്നത്. ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന മമ്മൂട്ടി ചിത്രത്തിനുശേഷമാണ് ഫഹദിനെ നായകനാക്കി സിനിമയെടുക്കാന്‍ സിദ്ദിഖ് തീരുമാനിച്ചത്. ഭാസ്‌കര്‍ ദ റാസ്‌കല്‍ മെച്ചപ്പെട്ട വിജയമായിരുന്നു. ഫഹദിന് വേണ്ടിയുള്ള ചിത്രത്തിന്റെ തിരക്കഥയും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ സിദ്ദിഖ് വിസമ്മതിച്ചു.
അതേസമയം ഫഹദിനെ നായകനാക്കി ചിത്രം നിര്‍മ്മിച്ചാല്‍ വിജയിക്കില്ലെന്ന നിര്‍മ്മാതാവിന്റെ നിലപാടാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്നും അറിയുന്നു. ഏതായാലും സിനിമ നിര്‍മ്മാണം മുടങ്ങി എന്നു തന്നെയാണ് സംവിധായകന്റെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha