Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

13000 ത്തിലധികമുള്ള ഓഡിയോ ക്ലിപ്പുകള്‍, തത്തുല്യമായ വീഡിയോ ക്ലിപ്പുകള്‍ ഇതൊക്കെ പരിശോധിക്കുന്നതിലേക്ക് വേണ്ടി 11 ഉദ്യോഗസ്ഥരടങ്ങുന്ന നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവും വധ ഗൂഡാലോചന കേസിലെ തത്തുല്യമായ രീതിയിലെ അംഗസഖ്യയുള്ള മറ്റ് പൊലീസുദ്യോഗസ്ഥരും രാപകലില്ലാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്... ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ..

10 JULY 2022 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പുരോഗമിക്കുന്നത് . നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനയും കേസിൽ ഏറെ നിർണായകമാണ്. ദിലീപിനെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്തിമവിധി ന്യായത്തിന്റെ ഭാഗത്ത് നിന്നുള്ളതായിരിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ...

എനിക്കെതിരെ ഒരു ആരോപണം വന്നു. സ്വാഭാവികമായിട്ടും എനിക്കെതിരെ ആരോപണം വരുമ്പോള്‍ നിയമപരമായി സംരക്ഷണം എനിക്ക് ഒരുക്കേണ്ട കാര്യമുണ്ട്. നിയമപരമായി ഞാന്‍ അതിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറയുന്നത് വ്യാജമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അത് വെറുതെ പറയുന്നതാണ്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ മാത്രമാണ് അത് പറയുന്നത്. ഞാനൊരു സാധാരണ പൗരനാണ്. നിയമത്തിന് വിധേയനായി, നിയമത്തിന് അതീതനായിട്ടൊന്നും പ്രവര്‍ത്തിച്ചിട്ടൊന്നുമില്ല. നിയമത്തിന് വിധേയനായി പോകാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നെ നോട്ടീസ് നല്‍കി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിളിക്കുകയും ഞാന്‍ അവരുടെ അന്വേഷണ സ്ഥലത്തേക്ക് പോകുകയും ചെയ്തു.

അന്വേഷണ സ്ഥലത്തേക്ക് പോകുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ എനിക്ക് നോട്ടീസ് നല്‍കിയ ശേഷം മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും എന്നെ തിരികെ വിടുകയും ചെയ്തു. അപ്പോള്‍ സ്വാഭാവികമായും എനിക്ക് ഒരു ആത്മവിശ്വാസമുണ്ടായി. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏത് സമയം ആവശ്യപ്പെട്ടാലും ഞാന്‍ ചെന്നോളാം എന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. അല്ലാതെ ഞാന്‍ ജാമ്യത്തിന് ശ്രമിക്കാതിരിക്കുകയോ നിയമത്തെ വെല്ലുവിളിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായിട്ട് സഹകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് മൂന്ന് തവണ എനിക്ക് നോട്ടീസ് തരികയും മൂന്ന് തവണ അവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഞാന്‍ അവരുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്റെ കൈയിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്റെ ഭാര്യയുടെ മൊഴിയെടുത്തിട്ടുണ്ട്. അപ്പോള്‍ അങ്ങനെ അന്വേഷണം നടക്കുകയാണ്. ഏത് സമയത്തും അവര്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുന്നത് കൊണ്ടായിരിക്കാം എന്നെ അറസ്റ്റ് ചെയ്യാത്തത്. സാധാരണ ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഒന്നുകില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമ്പോളും അന്വേഷണവുമായി സഹകരിക്കാതിരിക്കുമ്പോഴും നാട് വിട്ട് പോകാന്‍ സാധ്യതയുള്ളപ്പോഴും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോഴുമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഞാന്‍ അത്തരത്തിലൊരു കാര്യവും ചെയ്യേണ്ട കാര്യമില്ല. കാരണം 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കാര്യം നടന്നു എന്ന് പറഞ്ഞ് വ്യാജ പരാതി കൊടുത്തിട്ടുള്ളത്.

ഞാന്‍ എനിക്ക് തെൡവ് നശിപ്പിക്കേണ്ട കാര്യമില്ല. പതിനൊന്നര വര്‍ഷം മുന്‍പുള്ള എന്ത് തെളിവാണ് എനിക്ക് നശിപ്പിക്കാനുള്ളത്. അതിന്റെ ആവശ്യമില്ല. ഭാര്യയും മക്കളുമടക്കം ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. അന്വേഷണം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാനൊരു ശരാശരി മലയാളിയാണ്. ഈ കേസുകളൊക്കെ കാണുമ്പോള്‍ മാധ്യമങ്ങളിലൂടെയൊക്കെയും പലരും പറഞ്ഞും അറിഞ്ഞും ജീവിച്ച് വന്ന ഒരാളാണ്. ഇപ്പോള്‍ ഈ കേസിന്റെ ഭാഗമായിട്ട് വന്നിരിക്കുകയാണ്. ഒരു കേസിന്റെയും അന്തിമവിധി നമുക്ക് പറയാനാകില്ല. കാരണം കേസ് നമ്മള്‍ വിചാരിക്കുന്ന പോലെ അല്ലല്ലോ കോടതി പരിഗണിക്കുന്നത്. പക്ഷെ എന്ത് തന്നെയാണെങ്കിലും ശരി. അതിപ്പോള്‍ ദിലീപ് ആകട്ടെ മറ്റാരെങ്കിലുമാകട്ടെ ഞാന്‍ ഒരിക്കലും ദിലീപിനെ ശിക്ഷിക്കണം എന്നൊന്നും പറഞ്ഞ് വന്ന ആളല്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയോട് ഒരു പരാതിയായിട്ട് പറയുന്നു.

ആ പരാതി പൊലീസ് പരിഗണിക്കുന്നു. അതില്‍ തുടരന്വേഷണം സ്റ്റാര്‍ട്ട് ചെയ്തു. ഞാന്‍ അതുമായിട്ട് സഹകരിച്ച് മുന്നോട്ട് പോകുന്നു. ദിലീപിനെ ശിക്ഷിക്കണം എന്നൊന്നുമല്ല. എനിക്ക് പ്രൊട്ടക്ഷന്‍ വേണം എന്ന് പറഞ്ഞ് പരാതി കൊടുത്ത ഒരാളാണ് ഞാന്‍. ദിലീപില്‍ നിന്ന്, ദിലീപിന്റെ സംഘത്തില്‍ നിന്ന്. കേസന്വേഷണം നന്നായി മുന്നോട്ട് പോകുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ഒരുപാട് പേരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നു. ഒരുപാട് തെളിവുകള്‍ മീഡിയകള്‍ പറഞ്ഞിട്ടുള്ളതാണ്, ഞാന്‍ അത് ഓര്‍മപ്പെടുത്തുന്നു എന്ന് മാത്രം. ദിലീപിന്റെയും സംഘത്തിന്റേയും ഫോണുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിസല്‍ട്ട് എന്ന് പറയുന്നത് രണ്ട് ലക്ഷം പേജുകള്‍ എന്നാണ് പറയുന്നത്. രണ്ട് ലക്ഷം പേജുകളുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട്. അപ്പോള്‍ സ്വാഭാവികമായിട്ടും അത്രയും പഠിക്കാനുള്ള സമയം വേണ്ടി വരും. രണ്ട് ലക്ഷം പേജുകള്‍ എന്ന് പറയുന്നത് മൊത്തം ദിലീപിനെതിരേയുള്ള തെളിവ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതില്‍ നിന്ന് ഈ കേസുമായി ബന്ധപ്പെട്ട സംഗതികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പൊലീസുകാര്‍ക്ക് സമയം വേണ്ടിവരും. 13000 ത്തിലധികമുള്ള ഓഡിയോ ക്ലിപ്പുകള്‍, തത്തുല്യമായ വീഡിയോ ക്ലിപ്പുകള്‍ ഇതൊക്കെ പരിശോധിക്കുന്നതിലേക്ക് വേണ്ടി 11 ഉദ്യോഗസ്ഥരടങ്ങുന്ന നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവും വധ ഗൂഡാലോചന കേസിലെ തത്തുല്യമായ രീതിയിലെ അംഗസഖ്യയുള്ള മറ്റ് പൊലീസുദ്യോഗസ്ഥരും രാപകലില്ലാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊന്നും ദിലീപിനോട് വൈരാഗ്യമില്ല. ദിലീപിന് വ്യക്തിവൈരാഗ്യം അവര്‍ക്കോ എനിക്കോ തോന്നേണ്ട കാര്യമില്ല. ഒരുതരത്തിലും എനിക്ക് ദിലീപിനോട് ശത്രുതയുണ്ട് തെളിയിക്കാനാവില്ല. കാരണം ഞാന്‍ ശത്രുതാ മനോഭാവത്തോട് കൂടി പുറത്ത് വന്ന് കാര്യങ്ങള്‍ പറഞ്ഞ ആളല്ല. ഞാന്‍ പറഞ്ഞ വസ്തുതയില്‍ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോള്‍ കടല് പോലെ തെളിവുകളെ പരിശോധിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായി ഈ കേസില്‍ ഒരുപാട് ഇടപെടലുകള്‍ വന്നിട്ടുണ്ട് എന്ന്. ഒരുപാട് കാര്യങ്ങള്‍ ദിലീപും സംഘവും ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്ത കാര്യങ്ങളായാലും ഓഡിയോ ക്ലിപ്പായാലും നമ്മള്‍ കേട്ടതാണ്. ആ കേട്ടതൊന്നും ഒന്നുമല്ല. ഇതിന്റെ 100 ഇരട്ടി തെളിവുകള്‍ പൊലീസിന്റെ അടുത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈ രണ്ട് കേസുകളിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന് 100 ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ കേസിന്റെ അന്തിമ വിധിയില്‍ ന്യായമായ ഒന്നായിരിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (52 minutes ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (4 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (5 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (16 hours ago)

Malayali Vartha Recommends