Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്... നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക... ആരാധകരുടെ ചോദ്യം കേട്ട് മടുത്തു! ഒടുവിൽ മറുപടിയുമായി റിമി! കുറിപ്പ് വൈറൽ...

10 JULY 2022 03:53 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മെലിഞ്ഞിട്ടും എന്തിനാണ് ജിമ്മില്‍ പോകുന്നത് എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തുകയാണ് റിമി. വര്‍ക്കൗട്ട് വിഡിയോയ്‌ക്കൊപ്പമാണ് റിമി ടോമിയുടെ കുറിപ്പ് പുറത്ത് വന്നത്.

റിമി ടോമിയുടെ കുറിപ്പ് ഇങ്ങനെ...

വ്യായാമം ജീവിത ശീലമാക്കേണ്ടതാണ്.. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മില്‍ പോകുന്നതെന്ന് ഒരുപാട് ആളുകള്‍ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറുപടി പറയാമെന്നു കരുതി. ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ അവഗണിക്കാന്‍ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും വ്യായാമത്തില്‍ നിന്നും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീര്‍ഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താന്‍ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends