Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ കണ്ടത്... ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി! ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും... അതിന് മുന്‍പേ അങ്ങ് കെട്ടി.. '' കല്യാണം കഴിച്ചിട്ട് 15 വര്‍ഷമായി; തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ശ്രീജിത്ത് രവി പറഞ്ഞത്

11 JULY 2022 08:26 AM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് നടൻ ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീജിത്ത് കുടുംബസമേതം നല്‍കിയൊരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യ സജിതയുടെ കൂടെയാണ് നടന്‍ അഭിമുഖത്തിനെത്തിയത്. അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ തന്റെ പ്രണയവിവാഹത്തെ കുറിച്ചും ശ്രീജിത്ത് സൂചിപ്പിച്ചു. നടിയും അവതാരകയുമായ സുബി സുരേഷ് അവതരിപ്പിക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയില്‍ പങ്കെടുക്കാനാണ് ശ്രീജിത്ത് രവി ഭാര്യയും അധ്യാപകയുമായ സജിതയുടെ കൂടെ വന്നത്. ഒരു റൊമന്‍സിന് പറ്റുന്ന സ്ഥലത്ത് നിന്നല്ല ഞങ്ങള്‍ പരിചയപ്പെട്ടതെന്നാണ് നടന്‍ പറയുന്നത്. എന്തായാലും ആഗ്രഹിച്ച പെണ്‍കുട്ടിയെ തന്നെ ഭാര്യയാക്കിയത് എങ്ങനെയാണെന്നും തന്റെ പ്രണയത്തെ കുറിച്ചും താരദമ്പതിമാര്‍ പങ്കുവെച്ചിരിക്കുകയാണ്. നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ കണ്ടത്. ശരിക്കും ഞങ്ങള്‍ ബന്ധുക്കളാണ്. മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്. എങ്കിലും ഒരിക്കല്‍ ആശുപത്രിയില്‍ വച്ച് കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. എനിക്ക് കല്യാണാലോചനകള്‍ വന്ന് കൊടുംപിരി കൊണ്ട് നില്‍ക്കുന്ന സമയത്ത് കറക്ടായി സജിത വന്ന് പെട്ടതാണെന്ന് താരം തമാശ രൂപേണ പറയുന്നു'. സജിതയെ ആദ്യം കണ്ട നോട്ടത്തില്‍ തന്നെ ഇഷ്ടമായെന്ന് ശ്രീജിത്ത് രവി.  'ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്മയോട് ആ കുട്ടി കൊള്ളാം, നമുക്കൊന്ന് ആലോചിച്ചാലോ എന്ന് പറഞ്ഞു. അമ്മ പോയി അന്വേഷിച്ചപ്പോള്‍ ഏതോ വിവരംകെട്ടവന്‍ പറഞ്ഞു അത് പ്ലസ്ലുടുവിന് പഠിക്കുന്ന കുട്ടിയാണെന്ന്. എന്നാല്‍ പിന്നെ വിട്ടേക്കാമെന്ന് കരുതി. ശരിക്കും സജിത അന്ന് ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. പിന്നീടാണ് പ്ലസ്ല്ടു അല്ല ഡിഗ്രിയ്ക്ക് പഠിക്കുകയാണെന്ന് അറിഞ്ഞത്'. പിന്നെ കോമണ്‍ സുഹൃത്തുക്കളിലൂടെ പരിചയപ്പെട്ടു, അത് പ്രണയമായി. പിന്നെ ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും. അതിന് മുന്‍പേ അങ്ങ് കെട്ടി. '' കല്യാണം കഴിച്ചിട്ട് 15 വര്‍ഷമായി. രണ്ട് ആണ്‍മക്കളുണ്ട്. മൂത്തമകന്‍ അടുത്തിടെ പ്രകാശന്‍ പറക്കട്ടേ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നതായും ശ്രീജിത്ത് പറഞ്ഞു. ദിലീഷ് പോത്തന്റെ ഇളയമകന്റെ റോളിലാണ് താരപുത്രന്‍ അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends