Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ‌ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി...' 'എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്... ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല... റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല! ഒടുവിൽ തുറന്ന് പറഞ്ഞ് ബ്ലെസ്ലി

11 JULY 2022 03:40 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഫൈനലിലേക്ക് എത്തുന്ന സമയത്താണ് ബ്ലെസ്ലിയെയും ദില്‍ഷയെയും കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. പലരും ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ചെറിയ ക്ലിപ്പിങുകൾ അടങ്ങിയ വീഡിയോയും പങ്കുവെച്ച് രം​ഗത്തെത്തിയിരുന്നു. ദിൽഷയുടെ ഉറ്റ സുഹൃത്ത് റോബിനും ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ആർമികൾ തമ്മിൽ സോഷ്യൽമീഡിയ ഫൈറ്റും നടന്നിരുന്നു. ഹൗസിന് പുറത്തെത്തി ഒരാഴ്ച പിന്നിട്ടിട്ടും ബ്ലെസ്ലി ഈ വിഷയത്തിലൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ ആദ്യമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്ലി തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ തനിക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. റോബിന്റെ ഭീഷണി ശ്രദ്ധിച്ചിട്ടില്ലെന്നും ദിൽഷയുടെ വിഷയത്തിൽ ആളുകൾ തെറ്റിദ്ധരിച്ചതിൽ സങ്കടം തോന്നിയെന്നുമാണ് ബ്ലെസ്ലി പറയുന്നത്. ഞാൻ പെട്ടന്ന് പ്രകോപിതനാകുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല. ദിൽഷയുമായുള്ള വിഷയത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല.'

'ഇത്തവണത്തെ ബി​ഗ് ബോസ് 24മണിക്കൂറും ലൈവ് സ്ട്രീമിങ്ങായിരുന്നല്ലോ... അതുകൊണ്ട് ആ വീഡിയോകൾ കണ്ട പ്രേക്ഷകർ അഭിപ്രായം പറയുന്നതാകും ശരിയെന്ന് എനിക്ക് തോന്നുന്നു. എനിക്ക് എതിരെ നടന്ന ഡീ​ഗ്രേഡിങിൽ എനിക്കൊന്നും പറയാനില്ല.' ഞാൻ എപ്പിസോഡുകൾ കണ്ടിട്ടില്ല. ഇനി വേണം എല്ലാം കാണാൻ. ഡീ​ഗ്രേഡിങ് നടന്നതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാനും അവർക്കുണ്ടായ ബു​ദ്ധിമുട്ടുകൾ ചോദിച്ചറിയാനും അവരെ ആശ്വസിപ്പിക്കാനുമാണ് ഞാൻ‌ ഇഷ്ടപ്പെടുന്നത്.' 'ദിൽഷയെ പ്രേക്ഷകർ വിലയിരുത്തി. അവർക്ക് വോട്ട് ചെയ്തു. അവർ ജയിച്ചു. അതിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല. ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ‌ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി.' 'എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്. ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല. പക്ഷെ അത് പുറത്തെത്തിയപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചുവെന്നത് വിഷമിപ്പിച്ചു.'​ 'ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വിജയിയെ പ്രഖ്യാപിച്ചപ്പോഴും ടോപ്പ് ടുവിൽ എത്തിയ സന്തോഷത്തിലായിരുന്നു. മറ്റൊന്നും ചിന്തിച്ചിരുന്നില്ല.' 'അതുകൊണ്ട് തന്നെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ പ്രേത്സാഹിപ്പിക്കാതിരുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടില്ല. ഞാൻ ഇത്രയും നാൾ ടിവിയിൽ മാത്രം കണ്ട മോഹൻലാൽ എന്ന വ്യക്തി എന്റെ കൈപിടിച്ച് നടന്നപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നല്ലോ എന്ന ചിന്തയാണ് വന്നത്.' ലാലേട്ടനെ കാണുമ്പോൾ അറിയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുപോകും' ബ്ലെസ്ലി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends