Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയില്‍ നിന്ന് എന്താണ് നടന്നതെന്ന് താന്‍ നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നതാണ്... അവള്‍ അടുത്ത സുഹൃത്താണ്... ഞാൻ അതിജീവിതയ്‌ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് പൃഥ്വിരാജ്!

12 JULY 2022 08:18 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിൽ ആകെ വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് പൃഥ്വിരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് പൃഥ്വിരാജ് ആവര്‍ത്തിച്ചത്.

നടന്‍ ദിലീപ് ആരോപണ വിധേയനായ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത തന്റെ സുഹൃത്താണെന്ന് പൃഥ്വിരാജ്. ആ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഫസ്റ്റ് പേഴ്‌സണ്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട്. അതുകൊണ്ട് ഉറപ്പായും എനിക്ക് പറയാന്‍ സാധിക്കും അവള്‍ക്കൊപ്പമാണ് താനെന്ന്. ഈ വിഷയത്തില്‍ താന്‍ മാത്രമല്ല ഒരുപാട് പേര്‍ അവള്‍ക്കൊപ്പമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. നടിയില്‍ നിന്ന് എന്താണ് നടന്നതെന്ന് താന്‍ നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നതാണ്. അവള്‍ അടുത്ത സുഹൃത്താണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയില്‍ നിന്ന് തന്നെ വിവരങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ തനിക്ക് വിജയ് ബാബുവിന്റെ വിഷയത്തില്‍ ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു.

വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് നേരിട്ട സംഭവത്തെ കുറിച്ച് കൃത്യമായി അറിയാം. അവരോട് തന്നെ ചോദിച്ച് മനസ്സിലായതാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേകുറിച്ച് നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ എനിക്കും അറിയൂ. അതുവെച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടില്ല. ആ യോഗത്തില്‍ അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാന്‍ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അതുകൊണ്ട് ആ സംഭവത്തിന്റെ ശരിതെറ്റുകളെ കുറിച്ച് തനിക്ക് പറയാനാവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം സിനിമയിലെ തുല്യ വേതനത്തെ കുറിച്ചും പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് തുല്യവേതനത്തിലുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എനിക്ക് ഐശ്വര്യ റായിയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചത്.

താരമൂല്യമാണ് പ്രതിഫലം സമ്മാനിക്കുന്നത് ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീ നടന്മാരും അങ്ങനെയാണ് ചോദിക്കുന്നത്. മഞ്ജു വാര്യറാണ് മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കില്‍ മഞ്ജുവിനായിരിക്കും പ്രതിഫലം കൂടുതല്‍ നല്‍കുകയെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വെച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം. നിര്‍മാണത്തില്‍ താരങ്ങളെ പങ്കാളികളാക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം കടുവ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലും അദ്ദേഹം മറുപടി നല്‍കി. കടുവയില്‍ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടെന്നായിരുന്നു വിവാദം. പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്‌റോയിയോട് നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം ഭാവി തലമുറയായിരിക്കും അനുഭവിക്കുക എന്ന പരാമര്‍ശം നടത്തിയിരുന്നു. അതാണ് വിവാദത്തിന് കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends