മോഹന്‍ലാല്‍ ചുവടു മാറ്റുന്നു; ആര്‍ എസ് വിമലിനും ഡേറ്റ്

സൂപ്പര്‍താരം മോഹന്‍ലാല്‍ ചുവടു മാറ്റുന്നു. പഴയകാല സിനിമാക്കാര്‍ക്ക് ഡേറ്റ് നല്‍കുന്നതിനു പകരം പുതിയവരെ അന്വേഷിക്കുകയാണ് ലാല്‍.
മോഹന്‍ലാലും പ്രിയദര്‍ശനും തങ്ങളുടെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി റഷ്യയിലേക്ക് പോകും. മേയില്‍ ചിത്രീകരണം നടത്താനാണ് പദ്ധതി. ഒക്‌ടോബറില്‍ ഷൂട്ടിങ് തീരുമാനിച്ചെങ്കിലും റഷ്യയിലെ പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വയ്ക്കുകയായിരുന്നു. തിരക്കഥ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സൂപ്പര്‍ഹിറ്റുകള്‍ സംവിധാനം ചെയ്ത ചെറുപ്പക്കാരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യപ്പെട്ട് മോഹന്‍ലാല്‍ രംഗത്തുണ്ട്. ഇതിന്റെ ആദ്യപടിയായി വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. പഞ്ചായത്ത് സെക്രട്ടറിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. എം സിന്ധുരാജാണ് തിരക്കഥ തയ്യാറാക്കുന്നത്.
രഞ്ജിത്തിന്റെ ലോഹം വേണ്ടത്ര വിജയിക്കാത്തതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ പുതിയ സംവിധായകരെ അന്വേഷിക്കുന്നത്. എന്ന് സ്വന്തം മൊയ്തീനിന്റെ സംവിധായകന്‍ ആര്‍ എസ് വിമലിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാല്‍ തേടി കഴിഞ്ഞു. വിമലിന് ഡേറ്റ് നല്‍കുന്ന കാര്യം മോഹന്‍ലാലിന്റെ സജീവ പരിഗണനയിലാണ്.
ന്യൂജനറേഷന്‍ സിനിമാക്കാരുടെ വിശദാംശങ്ങളാണ് നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ അന്വേഷിക്കുന്നത്. വരാന്‍ പോകുന്നത് പുതിയ തലമുറയുടെ കാലമാണെന്നും അതില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് ലാലിന്റെ നിലപാട്.
മോഹന്‍ലാലിന്റെ ചുവടുമാറ്റം സിനിമാരംഗത്ത് പുതിയ മാറ്റത്തിന് വഴി തെളിച്ചേക്കും. മോഹന്‍ലാലിന്റെ വഴിയേ മറ്റ് പ്രമുഖ താരങ്ങളും സഞ്ചരിക്കും. ഇല്ലെങ്കില്‍ തങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് അവര്‍ക്കറിയാം.
പഴയകാല ചലച്ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കുന്നില്ലെന്നതിന്റെ തെളിവാണ് ലോഹം. ലോഹത്തിനൊപ്പം ഇറങ്ങിയ കുഞ്ഞിരാമായണം സൂപ്പര്‍ഹിറ്റായി. ലോഹത്തിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും കുഞ്ഞിരാമായണം ഹൗസ്ഫുള്ളായിരുന്നു. ഇതിന്റെ രഹസ്യവും മോഹന്‍ലാല്‍ അന്വേഷിക്കുന്നുണ്ട്. മമ്മൂട്ടി നേരത്തെ തന്നെ ന്യൂജന്‍ സിനിമാക്കാരുടെ വിശദാംശങ്ങള്‍ തേടി തുടങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha