Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ഞാൻ കരഞ്ഞുകൊണ്ടാണ് ആ വീട്ടിൽ നിന്നും ഇറങ്ങി വന്നത്... ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കിയാണ് ഞാൻ തിരികെ നടന്നത്... ആ സംഭവം നടന്ന് പിറ്റേ ദിവസം മുതൽ ദിലീപിന് പലവിധത്തിൽ പണികൾ കിട്ടി തുടങ്ങി.. ദിലീപിന് കുറെപേരോട് പുച്ഛമായിരുന്നു... അതാണ് ഇങ്ങനെയെല്ലാം ദിലീപിന് സംഭവിക്കാൻ കാരണം.. പുച്ഛത്തിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നത്; നിർമാതാവിന്റെ വെളിപ്പെടുത്തൽ...

13 JULY 2022 10:30 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. എന്നാൽ കേസിൽ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധി വന്നതോടെ ക്രൈംബ്രാഞ്ച് തീർത്തും അതിന് പിന്നാലെയാണ്. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇതൊക്കെ സംഭവിക്കുമ്പോൾ ദിനംപ്രതി ട്വിസ്റ്റോടു ട്വിസ്റ്റ് തന്നെയാണ് കേസിൽ സംഭവിക്കുന്നത്. എന്നാലിപ്പോഴിതാ മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി മാറിയ ദിലീപിനെ കുറിച്ച് അദ്ദേഹത്തെ വെച്ച് സിനിമകൾ നിർമിച്ചിട്ടുള്ള സംവിധായകൻ ചന്ദ്രകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

'താരങ്ങളെല്ലാം നല്ലവരാണ് പക്ഷെ അവർക്കൊപ്പം നടക്കുന്നവരാണ് നമ്മൾ നിർമാതാക്കൾക്ക് ഏറ്റവും വലിയ തലവേദന.' 'ചെറുപ്പം മുതൽ ദുൽഖറിനെ എനിക്കറിയാം. അതുകൊണ്ട് ഉസ്താദ് ഹോട്ടൽ കഴിഞ്ഞ ശേഷം ദുൽഖറിനെ കാണാൻ വേണ്ടി ചെന്നപ്പോൾ മമ്മൂട്ടിയുടെ സഹായി ജോർജ് കാണാൻ സമ്മതിച്ചില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. അപ്പോഴെ മനസിലായി അസൂയകൊണ്ടാണെന്ന്.' 'പിന്നീട് ഞാൻ ദിലീപിനെ കാണാൻ ചെന്നു. വർണപ്പകിട്ട് സിനിമയ്ക്ക് കഥയെഴുതിയ ബാബു ജനാർദ്ദനനാണ് ദിലീപിനെ കണ്ടാൽ ഡേറ്റ് കിട്ടും സമീപിച്ച് നോക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാണാൻ ചെന്നത്. സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞു ഡേറ്റില്ലായെന്നും ഇനി ഉണ്ടെങ്കിലും തരാൻ താൽപര്യമില്ലെന്നും.' 'അന്ന് ഞാൻ കരഞ്ഞുകൊണ്ടാണ് ആ വീട്ടിൽ നിന്നും ഇറങ്ങി വന്നത്. ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കിയാണ് ഞാൻ തിരികെ നടന്നത്. ആ സംഭവം നടന്ന് പിറ്റേ ദിവസം മുതൽ ദിലീപിന് പലവിധത്തിൽ പണികൾ കിട്ടി തുടങ്ങി.' 'ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ മുതൽ ദിലീപിന് എന്നെ അറിയാം. പുള്ളി സൗന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നത്.' 'അല്ലാതെ മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?. സംവിധായകൻ, നിർമാതാവ്, കാമറാമാൻ, പ്രൊഡക്ഷൻ ബോയി തുടങ്ങിയ എല്ലാവരുടേയും കഷ്ടപ്പാടാണ് സിനിമ. അത് മനസിലാക്കണം.' 'പാരവെപ്പ് മലയാള സിനിമയിൽ കൂടുതലാണ്. ദിലീപിന് കുറെപേരോട് പുച്ഛമായിരുന്നു. അതാണ് ഇങ്ങനെയെല്ലാം ദിലീപിന് സംഭവിക്കാൻ കാരണം. പുച്ഛത്തിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയെങ്കിലും ദിലീപ് അതൊക്കെ മാറ്റണം' നിർമാതാവ് ചന്ദ്രകുമാർ പറഞ്ഞു.

എന്നാൽ മലയാള സിനിമയിൽ കഥാപാത്രങ്ങൾ നന്നാക്കുന്നതിന് വേണ്ടി എന്ത് പരീക്ഷണത്തിനും തയ്യാറാകുന്ന നടനാണ് ദിലീപ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് കുഞ്ഞിക്കൂനൻ, പച്ചക്കുതിര, ചാന്ത് പൊട്ട് തുടങ്ങിയ സിനിമകൾ. അമ്പത്തിനാലുകാരനായ ദിലീപ് സഹസംവിധായകനായിട്ടാണ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപ് എന്ന നടൻ ജനശ്രദ്ധ പിടിച്ച് പറ്റി. ശേഷം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ച് തുടങ്ങി. കല്യാണ സൗ​ഗന്ധികം മുതലാണ് നായകൻ ദിലിപീന് ആരാധകരുണ്ടായി തുടങ്ങിയത്. സല്ലാപമായിരുന്നു നായകനായി അഭിനയിച്ച് തു‌ടങ്ങിയ സമയത്ത് ദിലീപിന് ഏറെ പ്രശംസ നേടി കൊടുത്ത സിനിമ. സല്ലാപം, കുടമാറ്റം തുടങ്ങിയ സിനിമകളിൽ നടി മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചപ്പോൾ ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡിയായി മാറി. വൈകാതെ ഇരുവരും പ്രണയത്തിലായി. പിന്നീട് 1998ൽ ദിലീപും മഞ്ജു വാര്യരും വിവാ​ഹിതരായി. വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള മകളുണ്ട്. ജോക്കറിന് ശേഷം ദിലീപ് ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ച് പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും സിഐഡി മൂസയും തീയേറ്ററുകൾ കീഴടക്കി. ആകെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ചില കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ‌ സിനിമകൾ ചെയ്യുന്നത് കുറഞ്ഞു. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ സ്ഥാപനം ദിലീപ് തുടങ്ങിയിട്ടുണ്ട്. സഹോദരൻ അനൂപാണ് നിർമാണ കമ്പനിയുടെ സാരഥി. നാല് ചിത്രങ്ങൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട്. ഇവയിൽ ട്വന്റി20 എന്ന സിനിമ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends