സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങിനൽകിയത് നടിയും കാമുകിയുമായ റിയ ചക്രബർത്തി! റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിയ്ക്കും പുറമേ 34 പേരെ കേസിൽ പ്രതിചേർത്ത് എൻസിബി...

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തി അടക്കമുള്ളവർക്കെതിരെ എൻസിബിയുടെ കുറ്റപത്രം. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി അടക്കം 35 പേർക്കെതിരെയാണ് കേസിൽ എൻസിബി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിയ്ക്കും പുറമേ 34 പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സുശാന്ത് സിംഗിനുവേണ്ടി കഞ്ചാവ് വാങ്ങിയതിനും പണം നൽകിയതിനുമാണ് റിയയ്ക്കെതിരെ എൻസിബി കേസെടുത്തിരിക്കുന്നത്.
കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സമാനകേസിൽ 2020ലും റിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അറസ്റ്റിന് ഒരു മാസത്തിന് ശേഷം മുംബയ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2020 ജൂൺ 14നാണ് ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















