നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു... എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി! ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മീന

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെയാണ് ആരാധകരും. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അസുഖം മൂര്‍ച്ഛിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ 28-ാം തീയതിയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. 2009 ജൂലൈ 12-നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു വിദ്യാസാഗറിന്റെ മരണം.
വിദ്യാസാഗറിന്റെ മരണാനന്തര കര്‍മ്മങ്ങളെല്ലാം മീന തന്നെയാണ് നിര്‍വ്വഹിച്ചത്. അതിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മീന നേരിട്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. വിദ്യാസാഗറിന്റെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് മീന തന്റെ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മീനയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു..: 'നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം മനസ്സിലുണ്ടാകും. സ്‌നേഹവും പ്രാര്‍ത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ത്ഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നും മീന കുറിയ്ക്കുന്നു.
https://www.facebook.com/Malayalivartha






















