അദ്ദേഹമാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി... അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നത്.. എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല... അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്.. പിറന്നാൾ ദിനത്തിൽ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞത് കേട്ടോ?

ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവ് മോഹൻലാലും. ഇരുവരും വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെ ഒരുമിച്ച് അഭിനയിക്കുകയും ചിത്രം വലിയ വിജയമായി തീരുകയും ചെയ്തിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മുപ്പത്തിരണ്ടുകാരനായ പ്രണവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പ്രമുഖതാരങ്ങൾ അടക്കം നിരവധി പേർ താരപുത്രന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. കല്യാണിയും പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ആശംസകൾ നേർന്ന് കല്യണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കല്യാണിയുടെ കുറിപ്പ്.
'ഇന്ന് അപ്പു ചേട്ടന്റെ പിറന്നാളാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി. അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നത്.' 'എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്. അതുകൊണ്ട് നമുക്ക് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം' എന്നാണ് കല്യാണി പ്രണവിനെ കുറിച്ച് രസകരമായി എഴുതിയത്.
https://www.facebook.com/Malayalivartha






















