Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ്; ആ അസുഖം ഉള്ളതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കണം; ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയി; അവസാനം വെള്ളം കുടി നിര്‍ത്തി; മൂത്രം ഒഴിക്കാതെ നിന്നു; ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല; അഞ്ചു ലക്ഷം രൂപ വരെ കിട്ടാനുണ്ട്; കാഷായ വസ്ത്രം ധരിക്കാനുള്ള കാരണം! കവി രാജിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

14 JULY 2022 02:06 PM IST
മലയാളി വാര്‍ത്ത

കവി രാജ് എന്ന സീരിയൽ നടനെ മലയാളികൾക്ക് സുപരിചിതമാണ്. സ്റ്റൈലൻ വേഷങ്ങൾ ചെയ്തിരുന്ന കവിരാജിനെ പിന്നീട് കാഷായ വസ്ത്രം ധരിച്ചായിരുന്നു കണ്ടത്. താന്‍ ഒരു സ്വാമി അല്ലെന്ന് പറയുകയാണ് കവിരാജ്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും ഇന്റസ്ട്രിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അദ്ദേഹം തുറന്ന് പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“കുടുംബസ്ഥനാണ് ഞാന്‍, എന്റെ വേഷവിധാനം മാറിയതില്‍ കാരണമുണ്ട്. പക്ഷെ അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. ആര്‍ഭാട ജീവിതം ഒഴിവാക്കിയെന്നേയുള്ളൂ. എന്റെ വേഷവിധാനവും ജീവിതത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളും മാറി. ഇതൊക്കെ ഒരു നിയോഗമാണ്, എന്ന് കരുതി ഞാന്‍ എന്റെ തൊഴില്‍ ഉപേക്ഷിച്ചിട്ടില്ല. ചില ചാനലുകളിലൊക്കെ താൻ സന്യാസം തിരഞ്ഞെടുത്തു എന്ന വാർത്തകൾ കണ്ടിരുന്നു.

അമ്മയുടെ മരണം തന്നെ വല്ലാതെ വേദനപ്പെടുത്തിയ ഒന്നായിരുന്നു. ഞാന്‍ കുറച്ച് കൂടെ ഉള്‍വലിഞ്ഞു. ആരോടും അധികം മിണ്ടാതെയായി. ഞങ്ങളുടെ ആചാര പ്രകാരമാണ് അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടത്. ചടങ്ങുകൾ കഴിയുന്നത് വരെ ഞാന്‍ കാഷായ വേഷമാണ് ധരിച്ചിരുന്നത്. അപ്പോഴേക്കും എനിക്ക് താടിയും മുടിയും എല്ലാം വളര്‍ന്നിരുന്നു. ആ രൂപത്തില്‍ എന്നെ കണ്ടപ്പോഴാണ് ചില യൂട്യൂബ് ചാനലുകളില്‍ ഞാന്‍ സന്യാസിയായി എന്ന വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ എന്റെ പഴയ രൂപത്തിലേക്ക് മാറി. പക്ഷെ താൻ ജീവിതത്തില്‍ ജീന്‍സും പാന്റ്സും ധരിക്കാറില്ല. മുണ്ടും ഷര്‍ട്ടും തന്നെയാണ് തന്റെ വേഷം. ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ കിട്ടാനുണ്ട് . രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചു.

എന്നിട്ടും അവർ കാശ് തന്നില്ല. മറക്കാൻ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നത്. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിൻ്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിച്ചത്.

നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയി. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു. മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.

ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എൻ്റെ കാഷ് കൊണ്ട് അവർ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു. . മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിന് അടുത്താണ് കവിരാജിൻ്റെ ഇപ്പോഴത്തെ താമസം. ദക്ഷിണമൂര്‍ത്തി സ്വാമിയയുടെ അമ്മയുടെ തറവാട് ആണ്. ഇപ്പോള്‍ ഈ വീട് മുല്ലയ്ക്കല്‍ ഭഗവതി തനിയ്ക്ക് നല്‍കിയതാണ് . പത്ത് വര്‍ഷത്തിലേറെയായി ഇവിടെ താമസം ആയിട്ട്. ചെറുപ്പം മുതലേ ആത്മീയത ഉണ്ടായിരുന്നില്ല എങ്കിലും ഭക്തനായിരുന്നുവെന്നും കവി രാജ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (28 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (40 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (50 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends