സ്വന്തമായൊരു കുഞ്ഞുണ്ടായാല്‍ സൈഗുവിനോടും സുനുവിനോടും വേര്‍തിരിവ് കാണിക്കരുത്... മഷൂമ്മി ഒരിക്കലും അവരെ മാറ്റിനിര്‍ത്തില്ലെന്ന് അവര്‍ക്കും അറിയാം.. അവരെ സ്വന്തം മക്കളായിട്ട് തന്നെയാണ് കാണുന്നത്... മഷുറ പറഞ്ഞത് കേട്ടോ?

രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്ന് പറഞ്ഞുള്ള ബഷീര്‍ ബഷിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. വിശേഷവാര്‍ത്ത ഞങ്ങള്‍ തന്നെ നിങ്ങളോട് പങ്കുവെക്കുമെന്നും അത് മറച്ചുവെക്കില്ലെന്നും ബഷീറും മഷൂറയും പറഞ്ഞിരുന്നു. പ്രഗ്നന്‍സി കിറ്റില്‍ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവുമായിരുന്നു കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍. എന്നാൽ ഇതിനൊക്കെ മറുപടിയായി ഞങ്ങളുടെ കുടുംബത്തിലൊരാള്‍ പ്രഗ്നന്റായത് പോലെയാണ് തോന്നുന്നതെന്നായിരുന്നു കുറേപേര്‍ പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണെന്നായിരുന്നു മഷൂറ പറഞ്ഞത്. സുഹാനയുടെ ഇളയ മകനായ സൈഗുവിന്റെ പിറന്നാളാഘോഷ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഇവര്‍. സൈഗുവിന് അഞ്ച് വയസായെന്നും പിറന്നാളുകാരന് സര്‍പ്രൈസൊരുക്കുകയാണ് താനെന്ന് പറഞ്ഞായിരുന്നു മഷൂറ എത്തിയത്. സെഗുവിനെ വാവയെന്ന് വിളിക്കുന്നതിനെക്കുറിച്ച് സുഹാന ചോദിച്ചപ്പോള്‍ കെളവനായ എന്നെ ബേബിയെന്ന് വിളിക്കുന്ന ഇവള്‍ക്ക് അവനെ വാവയെന്നൊക്കെ വിളിക്കാമെന്നായിരുന്നു ബഷീര്‍ പറഞ്ഞത്.
സൈഗുവിന് ഏറെ പ്രിയപ്പെട്ട ചിക്കന്‍ ബിരിയാണിയായിരുന്നു മഷൂറ ഉണ്ടാക്കിയത്. പായസമായിരുന്നു സുഹാന തയ്യാറാക്കിയത്. മഷൂറ ആഗ്രഹിക്കുന്നത് പോലെ തന്നെ ഇരട്ടക്കുട്ടികളാവട്ടെ. നിങ്ങളാഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും അങ്ങനെ കുറേ കമന്റുകളാണ് വന്നിട്ടുള്ളത്. മാക്‌സിമം നന്നായി ഞാന്‍ ഇവളെ കെയര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ബഷീറിന്റെ കമന്റ്. ആശംസ അറിയിച്ചവരോടെല്ലാം തിരിച്ച് നന്ദി പറഞ്ഞിരുന്നു. എല്ലാവരുടേയും കമന്റുകള്‍ കാണുന്നുണ്ട്. എത്തിനേയും പോസിറ്റീവായി എടുക്കുകയാണെന്നും മഷൂറ പറഞ്ഞിരുന്നു. സ്വന്തമായൊരു കുഞ്ഞുണ്ടായാല്‍ സൈഗുവിനോടും സുനുവിനോടും വേര്‍തിരിവ് കാണിക്കരുത്. മഷൂമ്മി ഒരിക്കലും അവരെ മാറ്റിനിര്‍ത്തില്ലെന്ന് അവര്‍ക്കും അറിയാം. അവരെ സ്വന്തം മക്കളായിട്ട് തന്നെയാണ് കാണുന്നത് എപ്പോഴും അങ്ങനെ വേണമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പതുക്കെ നടക്കണം, കൂടുതല്‍ കുനിയരുത്, ഒരുപാട് വെള്ളം കുടിക്കണം. ആദ്യത്തെ മൂന്ന് മാസം നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















