മതിലുചാടി കൂട്ടുകാരികളോടൊപ്പം കറങ്ങി... കോളേജുകാല കുസൃതികള്‍ തുറന്നുപറഞ്ഞ് മാളവിക

താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ കോളേജ് കാലത്തെ കുസൃതികളെ പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ചെന്നൈ സ്‌റ്റെല്ലാ മേരീസില്‍ പഠിക്കുന്ന സമയത്ത് മതിലു ചാടി കൂട്ടുക്കാരുമായ് മറീന സ്ട്രീറ്റില്‍ കറങ്ങാന്‍ പോകുമായിരുന്നു. തിരിച്ച് വീട്ടില്‍ എത്തുമ്‌ബോള്‍ ഒന്നും സംഭവിക്കാത്തതു പോലെ നില്‍ക്കും. ഇന്റര്‍വ്യൂ പുറത്തു വരുമ്‌ബോഴായിരിക്കും അമ്മ ഇതൊക്കെ അറിയുകയെന്നുമായിരുന്നു മാളവികയുടെ മറുപടി.
ഉടനെ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു. അഭിനയക്കളരിയില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍ തുളി, നടന്‍ സൗരഭ് ഗോയല്‍ എന്നിവരും മാളവികയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.
അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷന്‍ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാര്‍ ഗോള്‍ഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
ഫുട്‌ബോള്‍ പ്രേമിയായ മാളവിക സ്‌പോട്ട്‌സ് മാനേജ്‌മെന്റിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.
https://www.facebook.com/Malayalivartha






















