Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തുരൂപ വാങ്ങിയാല്‍ രണ്ടുരൂപയുടെ ജോലി എങ്കിലും എടുക്കേണ്ടേ? പ്രചരിക്കുന്ന കാര്യങ്ങളിലൊന്നും വസ്തുത ഇല്ലെന്ന് യുവസംവിധായകന്‍

14 JULY 2022 09:19 PM IST
മലയാളി വാര്‍ത്ത

''നൂറിന്‍ ചോദിച്ച പണം മുഴുവന്‍ കൊടുത്തു. പ്രൊമോഷന് വരാമെന്ന് അവര്‍ ഏറ്റിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്രയും ആളുകള്‍ കൂടി പടം കാണാന്‍ തിയറ്ററില്‍ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്‌ബോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം.

എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ഥത കാണിക്കണം അതല്ലേ മനസാക്ഷി. മെസേജ് ചെയ്താല്‍ മറുപടി തരില്ല ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. 'എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത്' എന്നാണു നൂറിന്‍ ഞങ്ങളോട് ചോദിച്ചത്.'' നിര്‍മ്മാതാവ് പറയുന്നു.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി നൂറിന്‍ ഷെരീഫ് പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന സാന്റാക്രൂസ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനങ്ങളുമായി എത്തിയത്. എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങളിലൊന്നും വസ്തുത ഇല്ലെന്നാണ് യുവസംവിധായകനായ പ്രവീണ്‍ രാജ് പറയുന്നത്. നൂറിനെ നായികയായിക്കി പ്രവീണ്‍ സിനിമ ചെയ്യുന്നുണ്ട്. തന്റെ സിനിമാ ലൊക്കേഷനില്‍ കണ്ട നടിയുടെ പ്രവൃത്തികളെ കുറിച്ചാണ് പ്രവീണ്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രവീണിന്റെ വാക്കുകള്‍...

'പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി'. നൂറിന്‍ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജുകള്‍ക്കടിയില്‍ പലരും കമന്റ് ആയി ഇടുന്നുണ്ട്.
സിനിമ നന്നായാല്‍ ആളുകള്‍ വരുമെന്നാണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളില്‍ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു.
ആത്മരതിയുടെ അപ്പോസ്ഥലന്മാര്‍ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബര്‍ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനില്‍ക്കും. പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്ബുന്ന വാക്കുകള്‍ മാത്രമാണത്.

എന്റെ അനുഭവത്തില്‍ ഞങ്ങളുടെ കൊച്ചു സിനിമയില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട്, അമ്ബത് രൂപയുടെ സിനിമാ ബിരിയാണി ഒക്കെയാണ് ഭക്ഷണം. എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്‌ബോള്‍ സങ്കടം വരും. രാവിലെ മുതല്‍ വാട്‌സാപ്പില്‍ വാര്‍ത്തകള്‍ കൊണ്ട് തള്ളുന്ന എല്ലാവര്‍ക്കും വേണ്ടി കൂടിയാണിത് പോസ്റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂര്‍ കോര്‍പ്രേഷന്‍ നടത്തുന്ന ശുചിത്വ മിഷന്‍ പരിപാടിയുടെ ഉദ്ഘാടനം ചെയ്യാനുള്ള പരിപാടി.

ശക്തന്‍ സ്റ്റാന്‍ഡിന്റെ ഒരു വശം മുഴുവന്‍ വൃത്തിയാക്കാന്‍ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാര്‍ക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി. ഒരു കാര്യം ചെയ്യുമ്‌ബോള്‍ അതിന്റെ ആത്മാര്‍ത്ഥതയോടെ ചെയ്യണം എന്ന് നമ്മള്‍ക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോള്‍ഡ് ആയ പെണ്‍കുട്ടി.
ഇപ്പോള്‍ ഈ കേള്‍ക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മള്‍ക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാര്‍ത്ത ഒക്കെ വരുമ്‌ബോള്‍ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്.
യൂണിവേഴ്‌സിറ്റി എക്‌സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം. ഇനി എന്റെ സിനിമയുടെ കാര്യം പറയാം, അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നുമില്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാന്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (27 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (39 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (49 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends