മലരിനി ദുല്‍ഖറിനെ പ്രേമിക്കും, സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു

പ്രേമം സിിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ സായി പല്ലവി ഇനി ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. യുവ സംവിധായകന്‍ സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സായി പല്ലവി ദുല്‍ഖറിന്റെ നായികയാവുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയാണ് സമീര്‍ ഒടുവില്‍ സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ ഹാഷിര്‍ മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തിയ സമീര്‍ ഇത്തവണ രാജേഷ് ഗോപിനാഥന്‍ എന്ന പുതിയ തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തുകയാണ് തന്റെ പുതിയ സിനിമയിലൂടെ. സമീര്‍ താഹിര്‍, ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മേഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ചിത്രീകരണം കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന സിനിമയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും സമീറിന്റെ സിനിമയില്‍ അഭിനയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha