രമേഷ് പിഷാരടിക്ക് മദ്യപാനിയാകണം

രമേഷ് പിഷാരടിക്ക് മദ്യപാനിയാകണം. കരിയറില്‍ പല വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഒരു മദ്യാപാനിയുടെ റോള്‍ ഇതുവരെ ലഭിച്ചിട്ടുമില്ല, മിമിക്രിയില്‍ പോലും ചെയ്തിട്ടുമില്ല. തനിക്ക് ഒരു മദ്യപാനിയുടെ ലുക്കില്ലാത്തതാണ് അതിന് കാരണമെന്ന് പിഷാരടി പറയുന്നു. നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണിയില്‍ പിഷാരടി അഭിനയിക്കുന്നുണ്ട്. സംവിധായകനും തിരക്കഥാകൃത്തുക്കളും സുഹൃത്തുക്കളായത് കൊണ്ടാണ് അഭിനയിച്ചത്. നാദിര്‍ഷാ തിരക്കഥ തന്നിട്ട് നായകന്‍മാരുടെ ഒഴികെ ഏത് വേഷവും എടുക്കാന്‍ പറഞ്ഞു. നാല് സീനുകളില്‍ വരുന്ന കഥാപാത്രമാണ് താന്‍ തെരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.
സിനിമില്‍ അഭിനയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്റ്റേജ്‌ഷോയില്‍ പെര്‍ഫോം ചെയ്യുന്നതെന്ന് പിഷാരടി പറയുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ എല്ലാ തിയറ്ററുകളിലും നമ്മുടെ പെര്‍ഫോമന്‍സ് ഒരു പോലെയായിരിക്കും. എന്നാല്‍ സ്‌റ്റേജ്‌ഷോയില്‍ അങ്ങനെയല്ല. ഓരോ സ്‌റ്റേജിലും വ്യത്യസ്തമായ കോമഡി വേണം. അല്ലെങ്കില്‍ കാണികള്‍ക്ക് കല്ല് കടിക്കും. അതേസമയം ഗായകര്‍ക്ക് ഒരു നല്ല പാട്ട് എത്ര സ്റ്റേജിലും പാടാം. കോമഡി ഉണ്ടാക്കുക എന്നത് വലിയ പ്രയാസമാണ്. ഒരു സ്‌റ്റേജിലെ കോമഡി പെര്‍ഫോമന്‍സ് കലക്കിയാല്‍ ആളുകള്‍ അത് വാട്‌സപ്പിലും മറ്റും മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കും. അതിനാല്‍ അത് തൊട്ടടുത്ത് കളിക്കുന്ന സ്റ്റേജില്‍ കളിച്ചാല്‍ ഏശില്ല.
വീട്ടില്‍ ഹ്യൂമര്‍ സെന്‍സുള്ള ആളുകള്‍ കുറവാണെന്ന് പിഷാരടി പറഞ്ഞു. അച്ഛന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. അപ്പോ പിന്നെ കോമഡിക്ക് യാതൊരു വകയുമില്ല. ശ്രീനിവാസന്റെ കോമഡികളാണ് തന്നെ കോമഡിയനാക്കിയതെന്ന് പിഷാരടി പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡികള്‍ ആവര്‍ത്തിച്ച് കാണും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha