അങ്ങനെ ആരാധകരുടെ ആഗ്രഹം സഫലീകരിക്കുന്നു, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും രഞ്ജിത്തിന്റെ ചിത്രത്തില്‍ ഒന്നിക്കുന്നു

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സെക്കന്റ് ഷോയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടല്‍ കൂടി ഹിറ്റായതോടെ ദുല്‍ഖര്‍ വാപ്പച്ചിയ്‌ക്കൊപ്പം എപ്പോള്‍ എന്നതായിരുന്നു രണ്ടുപേരുടേയും ആരാധകരുടെ ആകാംഷ. ഇതിനിടയില്‍ പല അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ പുതിയ സിനിമയുടെ വിവരം ദുല്‍ക്കറില്‍ നിന്നു തന്നെ പുറത്തു വന്നിട്ടുള്ളതായിട്ടാണ് വിവരം. ഒരു അഭിമുഖത്തില്‍ ദുല്‍ക്കര്‍ ആ സൂചന നല്‍കി എന്നാണ് കേള്‍ക്കുന്നത്. പിതാവിനെയും പുത്രനെയും വെച്ച് സിനിമ ചെയ്തിട്ടുള്ള രഞ്ജിത്ത് രണ്ടു പേര്‍ക്കൊപ്പവും ഹിറ്റുകളില്‍ പങ്കാളിയായ ആളാണ്. രഞ്ജിത്ത് മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മലയാളത്തില്‍ പുതിയൊരു ചരിത്രമെഴുതും.
മമ്മൂട്ടിക്കൊപ്പം അഞ്ചോളം ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള രഞ്ജിത്ത് സൂപ്പര്‍താരത്തെ നായകനാക്കി ഏതാനും ഹിറ്റുകളും ശ്രദ്ധേയമായ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാഞ്ചിയേട്ടനും പലേരി മാണിക്യവും കയ്യൊപ്പും ബ്‌ലാക്കും പ്രജാപതിയുമാണ് രഞ്ജിത്ത് ചെയ്ത ചിത്രങ്ങള്‍. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഞാന്‍ എന്ന ചിത്രവും അടുത്തിടെ ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിതാവിനെയും പുത്രനെയും ഒരുമിപ്പിക്കാന്‍ പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha