കാശില്ലാതെ അഭിനയിക്കാന്‍ ജയസൂര്യ തയ്യാര്‍

കാശില്ലാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ജയസൂര്യ. പക്ഷെ, ആളുകള്‍ എക്കാലവും ഓര്‍ക്കുന്ന കഥാപാത്രമായിരിക്കണമെന്നും താരം വ്യക്തമാക്കി. തനിക്ക് യോജിക്കാത്ത കഥാപാത്രങ്ങളായതിനാല്‍ മലയാളത്തിലെ പ്രമുഖരായ അഞ്ച് നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ ഉപേക്ഷിച്ചെന്നും താരം പറഞ്ഞു. പുതുമുഖങ്ങളായാലും പഴയതാരങ്ങളായാലും അവരുടെ കൂടെ വില്ലനായും സഹനടനായും അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്നും ജയസൂര്യ വിശ്വസിക്കുന്നു. ഇയോബിന്റെ പുസ്തകത്തില്‍ ഫഹദ് ഫാസിലിനെതിരെ വില്ലനായി നിന്നതും അതുകൊണ്ടാണ്.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. അതിന്റെ റിസള്‍ട്ടിനെ കുറിച്ച് ബോധവാനല്ല. റിസ്‌ക്ക് എടുക്കുമ്പോള്‍ വിജയവും പരാജവും ഉണ്ടാകും. അടുത്തകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും വലിയ പരാജയമായിരുന്നു. അത് ഒഴിവാക്കാനുള്ള ശ്രമാണ് ഇനി നടത്തുന്നത്. നമ്മളെ വിശ്വസിച്ച് തിയറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ കാലക്രമേണ നമുക്ക് ഓഡിയന്‍സ് ഉണ്ടാവില്ല. അപ്പോത്തിക്കിരി എന്ന സിനിമയോട് വളരെ ആത്മാര്‍ത്ഥമായാണ് സമീപിച്ചത്.
കൂടെ സഹകരിച്ച സംവിധായകരില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ജയസൂര്യപറഞ്ഞു. അതകൊണ്ടാണ് അവരുടെ അടുത്ത ചിത്രങ്ങളില്‍ എന്നെ വിളിക്കുന്നത്. ചെറിയ വേഷമാണെങ്കിലും അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് ചെയ്തിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha