Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സീരിയൽ നടി അശ്വതി ബാബുവിന്റെ ജീവിതം ഞെട്ടിക്കുന്നത്! സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം.. പെണ്ണും ലഹരിയും കൊണ്ട് കൊച്ചി വാണ അശ്വതിബാബുവിന്റെ ആരുമറിയാത്ത ജീവിതം

27 JULY 2022 11:34 AM IST
മലയാളി വാര്‍ത്ത

അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് താരത്തിന്റെ ഞെട്ടിക്കുന്ന ജീവിത കഥയാണ്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കുമരുന്നുമായാണ് അശ്വതിബാബുവും ഡ്രൈവറും 2018ൽ കൊച്ചിയിൽ പിടിയിലായി കൊണ്ട് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചത്. പെൺവാണിഭവും, ലഹരിമരുന്ന് കച്ചവടവും പൊടിപൊടിക്കുന്ന കണ്ണിയിൽ മുഖ്യ സൂത്രധാരകയായി വളർന്ന അശ്വതിയുടെ ജീവിതമിങ്ങനെയാണ്..

തിരുവനന്തപുരം സ്വദേശിയും 22കാരിയുമായ അശ്വതി എന്ന നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച്‌ കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സാധരണ പെൺകുട്ടിയായി ബീനയുടെയും ബാബുവിന്റെയും മകളായി ജനിച്ച അശ്വതി പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്നും ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയവഴിയായിരുന്നു മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും. ഭർത്താവുപേക്ഷിച്ച് പോയതോടെ അശ്വതിയുടെ 'അമ്മയും തിരുവനന്തപുരം സ്വദേശിനിയുമായ ബീന മക്കളെ വളർത്താനായി വട്ടി പലിശയ്ക്ക് പണം കൊടുത്ത് ഉപജീവന മാർഗം കണ്ടെത്തി. ഒടുവിൽ അമ്മയുടെയും മകളുടെയും സംരക്ഷണത്തിനായി മകനെ ഗുണ്ടയായി വളർത്തി. പിന്നെ പലിശക്കാരുടെ കയ്യിൽ നിന്നും പണംപിരിക്കുന്നതിനായി മകന്റെ കൈക്കരുത്തും ഗുണ്ടായിസവും ആയുധമാക്കി. മോഷണവും പിടിച്ച്പറിയും സ്ഥിരമാക്കി പോലീസുകാരുടെ നോട്ടപ്പുള്ളിയായി ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരൻ പലതവണ അഴിക്കുള്ളിലായി. ശിക്ഷ കഴിഞ്ഞെത്തിയ സഹോദരൻ വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയതിനെ ചൊല്ലി വീണ്ടും ജയിലിലേക്ക്. ഇതിനിടയിൽ അശ്വതി വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. ലുലു മാളിൽ സെയിൽസ് ഗേളായി ജോലി ആരംഭിച്ചു. അവിടെ വച്ച്കണ്ടുമുട്ടിയ സുഹൃത്ത്ബന്ധങ്ങളിലും നിന്നും വൻകിടക്കാരുമായുള്ള കൂട്ടുകെട്ടിലൂടെ മോഡലിംഗ് രംഗത്ത് ചേക്കേറി. പിന്നെ പരസ്യരംഗത്തും ചുവട് വെച്ചതോടെ താൻ അനുഭവിച്ച പ്രാരബ്‌ധങ്ങളിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരാത്തവിധം അശ്വതി വളർന്നിരുന്നു. സിനിമ മേഖലയിലെ പ്രമുഖർക്കിടയിൽ ആ ബന്ധം വളർന്നപ്പോൾ അശ്വതിയുടെ അഭിനയ മോഹം സാക്ഷാത്കരിക്കാനുള്ള വഴിതെളിഞ്ഞു. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച അശ്വതി സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും മുഖം കാണിച്ചു. അതിനു ശേഷം മോഹന്‍ലാലിന്റെ 'വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചു.

മയക്ക് മരുന്നിന്റെയും സെക്സ്റാക്കറ്റിന്റെയും കണ്ണിയായതോടെ ആരെയും അസൂയപ്പെടുത്തും പോലെയായിരുന്നു അശ്വതിയുടെ വളർച്ച. ഇതിനിടയിലായിരുന്നു നിരോധിത മയക്കുമരുന്നുമായി നടിയും ഡ്രൈവറും പിടിയിലായാതോടുകൂടി കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലെ പെൺ വാണിഭ കഥകളും പുറത്ത് വന്നത്. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടിയിരുന്നു. നടിയും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും അന്ന് കണ്ടെടുത്തിരുന്നു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ഇതുവഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്. ഒരു ദിവസം പോലും ഇവര്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവര്‍ ബിനോയ് എബ്രഹാം ബാംഗ്ലൂരില്‍ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് നടിയുടെ ഫ്ളാറ്റിലെത്തി 2018ൽ അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയില്‍ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച്‌ കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവര്‍ മയക്കു മരുന്ന് നല്‍കി വശീകരിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

ഇപ്പോഴിതാ അന്ന് അറസ്റ്റിലായ നടി പുറത്തിറങ്ങിയതിന് പിന്നാലെ നാലുവർഷത്തിനുള്ളിൽ വീണ്ടും അറസ്റ്റിലാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ നടിയും കൂട്ടാളിയും കസ്റ്റഡിയിലാകുന്നത്. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (1 hour ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

രൂപക്ക് റെക്കോഡ് തകർച്ച...  (3 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (3 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (4 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (4 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (5 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (6 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (6 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (6 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends