ജയസൂര്യക്ക് പെരുമാറ്റച്ചട്ടം.. സൗഹൃദമായി മേലാല്‍ ആരും വരരുത്

ജയസൂര്യ തന്റെ ജീവിതത്തില്‍ പെരുമാറ്റചട്ടമുണ്ടാക്കുന്നു. സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റെയും പേരില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ക്കു ഡേറ്റ് കൊടുക്കാന്‍ ഇനി താനില്ലെന്നാണ് ജയസൂര്യയുടെ പ്രഖ്യാപനം. നന്നായി അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ജയസൂര്യയുടെ തീരുമാനം. താന്‍ ഓരോ വര്‍ഷവും വല്ലാത്ത താത്പര്യത്തോടെ അവതരിപ്പിക്കുന്നു. എന്നിട്ടും വിജയിക്കുന്നില്ല. അത്തരം വേഷങ്ങള്‍ താന്‍ തെരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു എന്ന ന്യായമാണ് ഒടുവില്‍ ജയസൂര്യ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ താന്‍ പ്രേക്ഷകരെ വഞ്ചിക്കുകയാണെന്നും ജയസൂര്യ പറയുന്നു. ജനങ്ങള്‍ തന്റെ സിനിമ കാണാനെത്തുന്നത് തന്നോടുള്ള താത്പര്യം കൊണ്ടാണ്. അവര്‍ക്ക് തന്നില്‍ വിശ്വാസമുള്ളതു കൊണ്ടു മാത്രമാണ് അവര്‍ വരുന്നത്. ആവശ്യമില്ലാത്ത വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള ആത്മവിശ്വാസമാണ് താന്‍ തല്ലികെടുത്തുന്നത്. ഭാവിയില്‍ ഇത്തരം വേഷങ്ങള്‍ സ്വീകരിക്കരുതെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്.
അതേസമയം താന്‍ ബ്ലോക്ക് ബസ്റ്ററുകള്‍ സൃഷ്ടിക്കും എന്നല്ല ഇതിന്റെ അര്‍ത്ഥമെന്നും ജയസൂര്യ പറയുന്നു. എന്നാല്‍ മേലില്‍ തന്റെ സിനിമ കാണാനെത്തുന്നവരെ നിരാശപ്പെടുത്തില്ല. എക്കാലവും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളെ നല്‍കാന്‍ താന്‍ ശ്രമിക്കുമെന്നും ജയസൂര്യ പറയുന്നു.
ഒരിക്കല്‍ തനിക്കൊപ്പം വര്‍ക്ക് ചെയ്തവര്‍ പിന്നീടും തന്നെ വിളിക്കുമെന്നും ജയസൂര്യ പറയുന്നു. കാരണം ഓരോ സംവിധായകരുടെയും മനസില്‍ താനുണ്ട്. തനിക്ക് നായകനാവണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അത്തരം ആഗ്രഹങ്ങളുമില്ല. എന്നാല്‍ കഴിവതും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം. ഇല്ലെങ്കില്‍ പ്രയത്‌നത്തിന് ഫലമില്ലാതെ പോകും. ജീവിതത്തില്‍ തനിക്ക് പ്രതീക്ഷ മാത്രമാണുള്ളത്. ഇരുട്ടുമുറിയിലെ വെളിച്ചം പോലെയാണ് പോസിറ്റീവ് ചിന്തകര്‍. പോസിറ്റീവായി ചിന്തിക്കുന്നവര്‍ക്ക് വിജയം കൈ വരുമെന്നും ജയസൂര്യ പറയുന്നു. താന്‍ തെറ്റുകളില്‍ നിന്നും പഠിക്കുന്നവനാണ് ശരിയെക്കാളധികം. അതിനാല്‍ ഇതേ വരെ അത്രയൊന്നും അമളി പിണഞ്ഞിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha