ഞാനും പ്രണവും എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്തുക്കളെന്ന് ലൈഫ് ഓഫ് ജോസൂട്ടി ചിത്രത്തിലെ നായിക ജ്യോതി കൃഷ്ണ

ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ ഒരു പുതിയ സുഹൃത്തിനെ കിട്ടിയ സന്തോഷത്തിലാണ് താനെന്ന് ദിലീപിന്റെ ഭാര്യയുടെ വേഷം അഭിനിയിച്ച നടി ജ്യോതി കൃഷ്ണ. റോസ് എന്ന കഥാപാത്രത്തെയാണ് ജ്യോതി ചിത്രത്തില്‍ അവതരിപ്പിച്ചത്. തനിക്ക് സിനിമയില്‍ കിട്ടിയ ഭാഗ്യമാണ് പ്രണവ് മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിയുടെ വെളിപ്പെടുത്തല്‍
പ്രണവും ഞാനുമായിട്ട് പെട്ടന്നാണ് അടുത്തത്. ഒരേ പ്രായക്കാരായത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി. മോഹന്‍ലാല്‍സാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. പ്രണവിനെ ഞാന്‍ അപ്പുവെന്നാണ് വിളിക്കുന്നത്. ഒരു താരപുത്രന്റെ ജാഡയോ അഹങ്കാരമോ ഒന്നുമില്ലാത്ത വളരെ സിംപിളായ യുവാവ് പ്രണവ്. ആരും പെട്ടന്ന് അടുക്കുന്ന സ്വഭാവം. ലാല്‍ സാറിന്റെ മകന്‍ എന്ന ബഹുമാനത്തിലൊക്കെ ആദ്യം എല്ലാവരും നിന്നു. പക്ഷേ അവനെ അങ്ങനെ ആരും കാണുന്നതും ബഹുമാനിക്കുന്നതും അവന് താത്പര്യമില്ല. സാധാരണ ആ പ്രായത്തിലുള്ള പയ്യനെപ്പോലെ അവനെ കാണുന്നതാണ് അവനിഷ്ടം. ഞങ്ങള്‍ നമ്മളിലൊരാളായി കാണുന്നത് കൊണ്ടാവണം ഞങ്ങള്‍ ഒരു ഗ്യാംഗായിരുന്നു ന്യൂസിലന്‍ഡില്‍. അങ്ങനെ വര്‍ക്ക് ചെയ്യാനുമായിരുന്നു അവന് താത്പര്യം. എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്തായിട്ടുണ്ട് അവനിപ്പോള്‍.
പാതിരാ മണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം തന്നെ ജ്യോതി കൃഷ്ണ എന്ന നടി കുടുംബപ്രേക്ഷകര്‍ക്ക് പരിചിതയാണ്. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയ്ക്കുശേഷമാണ് ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെത്തുന്നത്. ദിലീപേട്ടന്റെ ഭാര്യയായ റോസ് എന്ന ന്യൂസിലന്‍ഡുകാരി നേഴ്‌സിനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ദിലീപേട്ടന്‍ പുതിയ നായികമാര്‍ക്ക് ഭാഗ്യമാണെന്ന പറയാറുണ്ട്. ഇതുവരെ ദിലിപേട്ടന്റെ കൂടെ അഭിനയിച്ചവരെല്ലാം നന്നായിട്ടേയുള്ളൂ. എനിക്കും അതിനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha