ഭാര്യയെ ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്ന് നടന്‍ പൃഥിരാജ്

ഞാന്‍ എന്റെ ഭാര്യയെ ഏറെ ബഹുമാനിക്കുന്നയാളാണ്. അത് കൊണ്ട് തന്നെ സുപ്രിയ എന്ന കുട്ടിയുടെ തീരുമാനങ്ങളും ജീവിതത്തിലെ ഐഡിയോളജീസും വിശ്വാസങ്ങളുമൊക്കെ ഞാന്‍ ബഹുമാനിക്കുന്നു. തിരിച്ച് ഇങ്ങോട്ടുമുണ്ട്. ഈയൊരു ബഹുമാനമാണ് എന്റെ വിജയം. എന്നാല്‍ ചിലത് കേള്‍ക്കുബോള്‍ അവഗണിക്കുന്നതാണ് എന്റെ ശീലവും. പക്ഷേ മോള് പന്നതില്‍ പിന്നെ ഞാനാകെ മാറി. ക്ഷമ എന്നിലേക്ക് കുടിയേറി.
പണ്ടൊക്കെ ഞാനും സുപ്രിയയും ഭയങ്കര യാത്രാ താല്‍പര്യമുള്ളവരായിരുന്നു. ഒരിടത്ത് ഷൂട്ടിങ്ങിനൊരു പ്രശ്‌നം പറ്റിയാല്‍ അന്ന് വൈകുന്നേരം ഞങ്ങള്‍ ബാഗുമെടുത്ത് ഇറങ്ങും. പാസ്‌പോര്‍ട്ടില്‍ ഏത് രാജ്യത്തെ വിസയുണ്ടോ അവിടേക്ക് പറക്കും. ഇപ്പോള്‍ എവിടെയെങ്കിലും പോവണമെങ്കില്‍ അവിടെ മോള്‍ക്കുള്ള സൗകര്യമുണ്ടാവുമോ എന്നൊക്കെ നോക്കണം. പറയുമ്പോള്‍ അസൗകര്യമായിട്ട് തോന്നും. പക്ഷേ ഞങ്ങളിത് എന്‍ജോയ് ചെയ്യുന്നു. എനിക്കിത്രയും ക്ഷമയുണ്ടെന്നൊക്കെ മോള് വന്നപ്പോഴാണ് ഞാനറിയുന്നത്.
ഞാന്‍ വെളുപ്പിന് മൂന്നുമണിക്ക് ഷൂട്ട് കഴിഞ്ഞുവന്ന് കിടന്നിട്ട് രാവിലെ അഞ്ചുമണിക്ക് ഒരാളെന്നെ വന്ന് തട്ടിവിളിക്കുമ്പോള്‍ എന്റെ സ്വഭാവം വെച്ച് ഞാന്‍ ചീത്തവിളിക്കേണ്ടതാണ്. കണ്ണുതുറന്നുനോക്കുമ്പോഴാണ് അത് മോളാണെന്ന് അറിയുക. അത് ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്യും. എല്ലാ അച്ഛന്‍മാരുടെയും മാനസികാവസ്ഥ ഇതുതന്നെയായിരിക്കും. എനിക്കിത് പുതിയ അനുഭവമാണെന്ന് മാത്രം,
മൊയ്തീന്‍ ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. മനസ്സ് ആ കഥാപാത്രത്തില്‍ ഉടക്കിക്കിടക്കുന്നു.\'ഒരു സിനിമ കഴിഞ്ഞാല്‍ ആ കാരക്ടര്‍ ശരീരത്തില്‍നിന്നും മനസ്സില്‍നിന്നുമൊക്കെ എളുപ്പത്തില്‍ ഒഴിച്ചുവിടാന്‍ കഴിയുന്നൊരാളായിരുന്നു ഞാന്‍. പക്ഷേ ഈ മൊയ്തീന്‍...അത് ഞാന്‍ മരിക്കുംവരെ കൂടെ കാണുമെന്ന് തോന്നുന്നു\'. എവിടെയൊക്കെയോ മൊയ്തീന്റെ വികാരങ്ങളുടെ അലയിളക്കം.
എന്നോട് ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. പിന്തിരിപ്പിക്കാന്‍ ഉപദേശിച്ചവരുണ്ട്. പക്ഷേ ഇതൊരു മോശം സിനിമ ആവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.\'പയ്യന്‍മാരൊക്കെ പ്രേമത്തിലെ ബ്ലാക്ക് ഷര്‍ട്ട് അഴിച്ചെന്നാണ് വാട്‌സ് ആപ്പും ഫേസ് ബുക്കും പറയുന്നത്. ആലുവാപ്പുഴയുടെ തീരത്തുനിന്ന് അവര്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് എത്തിയത്രെ.
എന്ന് നിന്റെ മൊയ്തീന്‍ ഇറങ്ങിയതുകൊണ്ട് പ്രേമം ഒരു മോശം സിനിമ ആവുന്നില്ല. പ്രേമം ഇന്‍ട്രസ്റ്റിങ്ങ്, എന്‍ജോയ്ബിള്‍ സിനിമ തന്നെ. അതുപിന്നീടുണ്ടാക്കിയ സാമൂഹിക ചലനം എന്നത് ഒരിക്കലും ആ സിനിമയെടുത്തവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പ്രണയമെന്ന വികാരത്തിന്റെ ഏറ്റവും പരിശുദ്ധരൂപം ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് മൊയ്തീനിലെ പ്രണയം കാണുമ്പോള്‍ ആള്‍ക്കാര്‍ അഫക്റ്റഡാവുന്നത്. മൊയ്തീനുണ്ടായിരുന്ന പ്രണയത്തിന്റെ ആഴം പോലെത്തന്നെയായിരുന്നു, അദ്ദേഹത്തിന് കാഞ്ചനമാലയോടുള്ള ബഹുമാനത്തിന്റെ ആഴവും. പരസ്പരം ബഹുമാനിക്കുകയെന്നത് വലിയ കാര്യംതന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha