Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കറുത്ത മതിലാണ് ഈ കേസെങ്കില്‍, ആ കറുത്ത നിറം പതിയെ, പതിയെ പോയി വെള്ള കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍... ദിലീപെന്ന വ്യക്തി നിരപരാധിയാണെന്ന് ഏകദേശം തെളിഞ്ഞ് വരികയാണ്.. ദിലീപ് വിജയത്തിലേക്ക്' തുറന്ന് പറഞ്ഞ് സാബു സർഗ്ഗം

03 AUGUST 2022 09:09 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് അറസ്റ്റിലായത് മുതൽ പലരും സഹതാരങ്ങൾ ഉൾപ്പെടെ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നുണ്ട്. ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി സ്വീകരിച്ചതിന് പിന്നാലെ തുടർനടപടികൾ ഉടൻ തന്നെ ആരംഭിക്കാനിരിക്കുകയാണ്. എന്നാലിപ്പോഴിതാ കേസില്‍ ദിലീപ് നിരപരാധിയാണെന്ന കാര്യം പതിയെ തെളിഞ്ഞ് വരികയാണെന്ന് ചലച്ചിത്രപ്രവർത്തകന്‍ സാബു സർഗ്ഗം. ദിലീപിന്റെ കരിയർ തകർക്കാനുള്ള ശ്രമമാണ് ഇതെല്ലാം എന്ന് കരുതുന്നുണ്ട്. ഇതിന്റെ പിന്നില്‍ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. ആ ലോബിയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഒരോ സമയത്തായി വാർത്താ മാധ്യമങ്ങളിലൂടെ ഓരോ കാര്യങ്ങളും പൊങ്ങിവരുന്നത്. ദിലീപിനെ അനുകൂലിച്ച് ഒരു പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാബു സർഗ്ഗം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

പ്രോസിക്യൂഷന് പരാജയ ഭീതിയുണ്ട്. അതുകൊണ്ടാണ് പല ഭാഗത്ത് നിന്നായി ആളുകളെ പൊക്കി വിട്ടുകൊണ്ടിരിക്കുന്നത്. ആള് ആരായാലും പറയുന്ന വാക്ക് ദിലിപീന് എതിരായാല്‍ മതിയെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. എന്റെ കാര്യം പറയാം, ഞാന്‍ ദിലീപിന്റെ ഡിങ്കന്‍ എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്, ചിത്രത്തിന്റെ നിർമ്മാതാവാണ് സനല്‍ തോട്ടമാണെന്നും അറിയാം. എന്നാല്‍ തൈക്കാട് ചന്ദ്രന്‍ എന്നയാളൊക്കെ വന്ന് പറയുകയാണ് ഞാനാണ് നിർമ്മാതാവെന്ന്. നിർമ്മാതാക്കളുടെ ശാപമാണ് ദിലീപ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് തൈക്കാട് ചന്ദ്രന്‍ പറയുന്നത്. ദിലീപിനെ വെച്ച് ഒരു പടം എടുത്ത ആളാണ് അദ്ദേഹമെങ്കില്‍ പറയുന്നതില്‍ അല്‍പമെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കാം. എന്നാല്‍ ദിലീപുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ആളാണ്. ദിലീപിനെ വെച്ച് സിനിമ എടുക്കണമെന്ന ആഗ്രഹം ചന്ദ്രന്‍ എന്ന് പറഞ്ഞ ആള്‍ക്കും ഉണ്ടായിരിക്കും. ദിലീപ് ഡേറ്റ് കൊടുക്കാതായപ്പോള്‍ ഇത്തരക്കാരെല്ലാം ഒത്തുചേർന്ന് ഒരു പടയുണ്ടാക്കിയാതാവും. പബ്ലിസിറ്റി എത്ര കിട്ടിയാലും മതിയാവാത്ത ആളുകളാണ് സിനിമക്കാരാണ്. പണം പോലെയാണത്. എളുപ്പത്തില്‍ പബ്ലിസിറ്റി കിട്ടാനുള്ള ഒരു വഴിയാണിത്.

ദിലീപ് എന്ത് ചെയ്യുന്നു, ദിലീപിന് എന്ത് സംഭവിക്കുന്നു എന്ന് അറിയാനാണ് ആളുകള്‍ക്ക് താല്‍പര്യം. അപ്പോള്‍ സ്വാഭാവികമായും ദിലീപിനെതിരെ പറഞ്ഞ് കഴിഞ്ഞാല്‍ ചാനലുകള്‍ വിളിക്കും. ചാനലുകള്‍ക്കും വേണ്ടത് ആ സമയത്ത് തങ്ങലുടെ ചാനലിനെ ഉയർത്തിക്കൊണ്ട് വരിക എന്നുള്ളതാണെന്നും സാബു സർഗ്ഗം പറയുന്നു. ദിലീപിനെതിരെ സംസാരിക്കുന്നവരില്‍ മോറല്‍ സൈഡ് ഓക്കെയായവർ ആരെങ്കിലും ഉണ്ടെന്ന് പറയാന്‍ കഴിയുമോ. എണ്ണിയെണ്ണി ഇക്കാര്യങ്ങള്‍ പരിശോധിക്കാം. ഒരാള്‍ പോലുമില്ലാലോ. എന്നാല്‍ മറുവശത്ത് ദിലീപിന് അനുകൂലമായി പറയുന്നതോ, ശ്രീലേഖ ഐപിഎസ് പോലെ ഔദ്യോഗിക ജീവിതത്തില്‍ കറപുരളാത്ത ആളുകളാണ്. വാസ്തവം പറയുമ്പോള്‍ അത് ദിലീപിന് അനുകൂലമായി മാറുകയാണ്. ശ്രീലേഖ ഐപിഎസ് എന്ന് പറയുന്നത് സിനിമാ ഫീല്‍ഡില്‍ ഉള്ളതോ ഭാവിയില്‍ സിനിമ ചെയ്യാന്‍ പോവുന്നവരോ അല്ല. അവർക്ക് ദിലീപിന്റെ ഡേറ്റും ആവശ്യമില്ല.

അവർ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കി അതൊരു സംസാര വിഷയമായി ഉയർന്ന് വരുമ്പോഴാണ് അപ്പുറത്ത് ഹാലിളകുന്നത്. അതോടെയാണ് ആരാണ് ഈ വ്യക്തിയെന്ന് തിരിച്ചറിയാത്ത രീതിയിലുള്ള വിമർശനങ്ങളുണ്ടാവുന്നത്. ദിലീപിനെ കുറിച്ച് ശരികള്‍ പറയുന്നവരുടെ മോറല്‍ സൈഡും എതിര് പറയുന്നവരുടെ മോറല്‍ സൈഡും നമുക്ക് അറിയാം. അപ്പോള്‍ തന്നെ നമുക്ക് അറിയാം ഇതിന്റെ പര്യവസാനം എന്നുള്ളത്. എല്ലാ കാര്യങ്ങളും വിളിച്ച് പറഞ്ഞ്, ഇനിയൊരു രക്ഷയും ഇല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ജൂഡീഷ്യറിയെ വെല്ല് വിളിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇവരെല്ലാം പറയുന്നത് കോടികള്‍ എറിഞ്ഞ് ദിലീപ് കോടതിയേയും വിലക്ക് വാങ്ങിയെന്നാണെന്നും സാബു സർഗ്ഗം പറയുകയാണ്. എന്തയാലും ദിലീപ് സുപ്രീംകോടതിയെയും ഇപ്പോൾ സമീപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങൾ താരത്തെ സംബന്ധിച്ച് നിർണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends