ഇതെന്റെ ആദ്യ അനുഭവം… എല്ലാവരും എന്നെക്കണ്ട് ഞെട്ടി

എം.ഫോര്‍ മാരി ഡോം കോമും കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്്ത്രവ്യാപാര സൈറ്റായ ലക്ഷ്യയും ചേര്‍ന്ന് നടത്തിയ ഫാഷന്‍ഷോയില്‍ കാവ്യ റാമ്പിലെത്തിയത് കണ്ട് പലരും ഞെട്ടി. കരുതിക്കൂട്ടി റാംപിലെത്തിയതല്ലെന്ന് കാവ്യ പറഞ്ഞു.
ലക്ഷ്യയുടെ പരിപാടിയായതുകൊണ്ടു തന്നെ റാംപില്‍ വരണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷേ സ്‌റ്റേജിലെത്തിയപ്പോള്‍ ഒരു ചെറിയ ടെന്‍ഷന്‍ വന്നു എന്നത് സത്യമാണ്. റാംപിലെത്തി എന്നല്ലാതെ ഞാന്‍ ക്യാറ്റ് വാക്കൊന്നും നടത്തിയില്ല. ഇതിനു മുമ്പ് ഒരു പാട് ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടുണ്ട്. എനിക്കതിന് ധൈര്യമില്ലാത്തതു കൊണ്ട് പോയില്ല. ഫാഷന്‍ ഷോയില്‍ വിധികര്‍ത്താവായും വിളിച്ചിട്ടുണ്ട്. പക്ഷേ, പോയിട്ടില്ല. ഇനി പോകുമോ എന്നൊന്നും അറിയില്ല. ഇത് ആദ്യത്തെ അനുഭവമായിരുന്നു. റാംപില്‍ നടിമാരായ മീരാ നന്ദനും ആന്‍ അഗസ്റ്റിനുമൊപ്പം കാവ്യാ മാധവന്‍ ചുവടുവച്ചു.
ലക്ഷ്യയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിച്ചതുകൊണ്ടാണ് നടി മീര നന്ദനും ആന്‍ അഗസ്റ്റിനും വന്നത്. രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. ഞാന്‍ റാംപിലെത്തിയതിന്റെ വീഡിയോയും പത്രത്തിലെ വാര്‍ത്തയുമെല്ലാം കണ്ട് ഒട്ടേറെ പേര്‍ വിളിച്ചു. കൂടുതല്‍ സുന്ദരിയയാതു പോലെ ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. വണ്ണം കുറച്ചോ എന്നാണ് എല്ലാവരും ചോദിച്ചത്, പക്ഷേ അടുത്തൊന്നും ഞാന്‍ വണ്ണം കുറച്ചിട്ടില്ല. സാരി അടിപൊളിയായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. അവരോട് എനിക്ക് പറയാന്‍ ഒന്നേ ഉള്ളൂ. അതെന്റെ ലക്ഷ്യയില്‍ നിന്നാണെന്ന് മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha