Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിജീവിതയായ സഹോദരി, വളരെ ക്രൂരമായും നീചമായും ആക്രമിക്കപ്പെട്ടതാണ്.. സിനിമ ലോകത്തോ പുറം ലോകത്തോ കേള്‍ക്കാന്‍ പറ്റുന്ന രീതിയിലല്ല അവർ പീഡിക്കപ്പെട്ടത്.. നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായതിന് ശേഷമാണല്ലോ ഡബ്ല്യൂ സി സി രൂപീകരിക്കപ്പെടുന്നത് തന്നെ... ഇത്തരം പോരാട്ടങ്ങള്‍ വളരെ അനുകൂലമാണ്... മുന്‍ഭാര്യയും ഡിജിപിയും എന്നൊക്കെ പറഞ്ഞ് ദിലീപ് തരികിട കളിക്കുകയാണെന്ന് തുറന്നടിച്ച് അജിത

04 AUGUST 2022 10:49 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി വീണ്ടും അതിജീവിത രംഗത്തെത്തിയിരിക്കുകയാണ്. കേസ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെയും അതിജീവിത എതിര്‍ത്തു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടാണ് കരുതുന്നതെന്നും, ഈ വിചാരണയില്‍ തൃപ്തയല്ലെന്നുമാണ് നടി പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം ദിവസങ്ങൾക്ക് മുൻപാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പല നിർണായകമായ വിവരങ്ങളുമായിരുന്നു അതോടെ പുറത്ത് വന്നത്. പിന്നാലെ ദിലീപും സുപ്രീംകോടതിയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ ഈ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ പ്രവർത്തക അജിത രംഗത്തെത്തുകയാണ്. മുന്‍ഭാര്യയും ഡിജിപിയും എന്നൊക്കെ പറഞ്ഞ് ദിലീപ് ഒരു തരികിട കളിക്കുകയാണ്. മുകുള്‍ വാസ്നിക്കോ മറ്റോ ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുന്നത് എന്നാണ് കേള്‍ക്കുന്നത്. ഏതായാലും ശക്തമായ വാദം നടക്കാന്‍ പോവുകയാണ്.

അജിതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഈ കേസിനെ കുറിച്ച് നമുക്ക് എല്ലാവർക്കും കൃത്യമായി അറിയാവുന്ന കാര്യങ്ങളുണ്ട്. അതിജീവിതയായ സഹോദരി, വളരെ ക്രൂരമായും നീചമായും ആക്രമിക്കപ്പെട്ടതാണ്. സിനിമ ലോകത്തോ പുറം ലോകത്തോ കേള്‍ക്കാന്‍ പറ്റുന്ന രീതിയിലല്ല അവർ പീഡിക്കപ്പെട്ടത്. ഇത്രയും ക്രൂരമായി ഒരു പെണ്ണിനോട് ചെയ്യാന്‍ മനുഷ്യന് പറ്റുമോ എന്ന് പോലും നമ്മള്‍ ചിന്തിക്കുന്ന തരത്തിലുള്ള ആ കേസ് ഉണ്ടായിരിക്കുന്നതെന്നും അജിത വ്യക്തമാക്കുന്നു. സംഭവം നടന്ന് അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ആ കേസ് സീരിയസായി ചർച്ച ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും ഞാന്‍ ഇരയല്ല, അതിജീവിതയാണെന്ന് നടി പ്രഖ്യാപിച്ചതിന് ശേഷം. ഈ സംഭവത്തില്‍ ആരുടെ ഭാഗത്താണെന്ന ചോദ്യം പോലും എന്നോട് ചോദിക്കുന്നത് അബദ്ധമാണ്. ഞാന്‍ ആരുടെ ഭാഗത്താണെന്ന് ഈ സംഭവം ഉണ്ടായത് മുതല്‍ തന്നെ വ്യക്തമാക്കിയതാണ്. അന്വേഷിയുടെ സംഘടിത എന്ന് പറയുന്ന മാഗസിനില്‍ പെണ്‍പക്ഷം എന്ന് പറയുന്ന ഒരു കോളം എഴുതാറുണ്ട്. അതില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ മാത്രമല്ല, സിനിമാലോകത്തെ ജീർണതകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഒരു കളിയാണത്. അവിടെ പെണ്‍കുട്ടികളെ എത്രമാത്രം ക്രൂരമായി ഉപയോഗപ്പെടുത്തുന്നുവെന്നും ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുള്ളതും അങ്ങാടിപ്പാട്ടായ കാര്യമാണ്.

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി അവരെ കരുക്കളാക്കുകയാണെന്നും അജിത അഭിപ്രായപ്പെടുന്നു. ഇതില്‍ നിന്നും ഒരു മാറ്റം വേണം. പുതിയ പുതിയ നടിമാർ അവരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് തന്നെ സിനിമ ലോകത്ത് നില്‍ക്കാനുള്ള വലിയൊരു ധീരമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡബ്ല്യൂ സി സിയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായതിന് ശേഷമാണല്ലോ ഡബ്ല്യൂ സി സി രൂപീകരിക്കപ്പെടുന്നത് തന്നെ. ഇത്തരം പോരാട്ടങ്ങള്‍ വളരെ അനുകൂലമാണ്. നമ്മള്‍ അവരെ അനുകൂലിക്കണം, അതിനോടൊപ്പം നില്‍ക്കണം. വനിത എം എല്‍ എമാരില്‍ കെകെ രമ ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. മറ്റുള്ളവർക്ക് അവരുടെ പാർട്ടി താല്‍പര്യങ്ങള്‍ മറികടന്നുകൊണ്ട് പ്രവർത്തിക്കാന്‍ കഴിയില്ല. അതിപ്പോള്‍ സ്ത്രീയായാലും പുരുഷനായാലും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് പറയുന്നുണ്ടല്ലോ. ആദ്യ ഘട്ടത്തില്‍ അവർ പൂർണ്ണമായും അതിജീവിതയ്ക്കൊപ്പം തന്നെയായിരുന്നു. പക്ഷെ തുടരന്വേഷണ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാന്‍ 15 ദിവസം മാത്രം ശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപിയെ മാറ്റിയത് ശരിയായ നിലപാടല്ലെന്നും പറയുകയായിരുന്നു അജിത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends