Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കോടതിയില്‍ എല്ലാ രഹസ്യമായിരുന്നു... വിചാരണയ്ക്ക് 10 ലേറെ വക്കീലന്മാർ ഒരുമിച്ചായിരുന്നു എത്തിയത്... 24 വക്കീലന്മാർ വരേയണ്ടായിരുന്ന ദിവസമുണ്ടെന്നാണ് പറയുന്നത്... ഇത്രയും വക്കീലന്മാരുടെ ക്രൂരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നാണ് അതിജീവിത പറഞ്ഞത്... ഇനി നീക്കത്തിലാണ് ദിലീപിന്റെ ഭയം! തുറന്നടിച്ച് ബൈജു കൊട്ടാരക്കര

04 AUGUST 2022 01:42 PM IST
മലയാളി വാര്‍ത്ത

ആരാണീ ബൈജു കൊട്ടാരക്കര? കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പലരും ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബൈജു കൊട്ടാരക്കര. യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ സിനിമാരംഗത്തെ പലരും പ്രതികരിക്കാൻ മടികാണിച്ചിരുന്നു. പക്ഷേ, ആ സമയത്തെല്ലാം ചാനൽ സ്റ്റുഡിയോകളിൽ ഓടിനടന്ന് ദിലീപിനെതിരെ സംസാരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബൈജുവായിരുന്നു. ഇപ്പോൾ സ്വന്തം ചാനലിലൂടെയും താരം തന്റേതായുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഇപ്പോഴിതാ കേസിന്റെ വിചാരണ കോടതി ജഡ്ജി മാറുമ്പോള്‍ വിറയ്ക്കുന്നത് എട്ടാംപ്രതി ദിലീപിനാണെന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

നടി ആക്രമിക്കപ്പെട്ട കേസ് കേള്‍ക്കുന്ന ഒരു വനിത ജഡ്ജി തന്നെയായിരിക്കണമെന്ന് ആവശ്യപ്പെട്ട അതിജീവിതയായ നടിയായിരുന്നു. എന്നാല്‍ അതേ അതിജീവിത തന്നെ ആ കോടതിയില്‍ പത്ത് ദിവസത്തിലേറെ കണ്ണീരൊലിപ്പിച്ചു നില്‍ക്കേണ്ടി വന്നു. ആ കോടതിയില്‍ എല്ലാ രഹസ്യമായിരുന്നു. വിചാരണയ്ക്ക് 10 ലേറെ വക്കീലന്മാർ ഒരുമിച്ചായിരുന്നു എത്തിയത്. 24 വക്കീലന്മാർ വരേയണ്ടായിരുന്ന ദിവസമുണ്ടെന്നാണ് പറയുന്നത്. ഇത്രയും വക്കീലന്മാരുടെ ക്രൂരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നാണ് അതിജീവിത പറഞ്ഞത്. അതോടൊപ്പം തന്നെ വിചാരണ കോടതി ജഡ്ജിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്ന് വന്നിട്ടുണ്ട്. ആദ്യം ആരോപണം ഉന്നയിച്ചത് അന്തരിച്ച പിടി തോമസ് എം എല്‍ എ ആയിരുന്നു. പിന്നീട് അതിജീവിത സൂപ്രീംകോടതിയിലും ഇതേ വിഷയവുമായി ബന്ധപ്പെട്ട് പോയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ ഈ കേസിലെ രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. സുകേഷനെന്ന മിടുക്കനായ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ആദ്യം.

അതിന് ശേഷം അനില്‍കുമാർ വന്നു. എന്നാല്‍ ഈ കോടതിയില്‍ കേസ് വാദിക്കാന്‍ ഞങ്ങളില്ലെന്നും പറഞ്ഞ് ഇവർ രണ്ടുപേരും രാജിവെച്ച് പോയി. അവസാനം ആ ഒഴിവിലേക്ക് വന്നയാളാണ് അഡ്വ. അജകുമാർ. തുടക്കം മുതല്‍ തന്നെ ഈ കേസ് വളരെ വ്യക്തമായി പഠിച്ചയാളാണ് അജകുമാർ. പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹർജിവരെ കൊടുത്തു. പൊതുമധ്യത്തില്‍ ഒരു പാട് ചോദ്യമുനകള്‍ വിചാരണ കോടതിക്ക് എതിരായി ഉയർന്നു. ഇതിനിടയിലാണ് ഈ ജഡ്ജി മാറുന്നതിന് മുമ്പ് തന്റെ കേസ് തീർക്കണം എന്ന് പറഞ്ഞ് ദിലീപ് സുപ്രീംകോടതിയില്‍ വരെ പോയിരിക്കുന്നത്. സത്യത്തില്‍ അപ്പോഴാണ് വളരെ വ്യക്തമായ സംശയം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഉണ്ടായിരിക്കുന്നത്. എന്തിനാണ് ഈ ജഡ്ജി പോകുന്നതിന് മുമ്പ് തന്നെ വിചാരണ തീർക്കേണ്ടത്. ഏത് ജഡ്ജി വന്നാലും നിയമം അനുസരിച്ച് ആ കോടതിയുള്ള കേസുകള്‍ നോക്കും. അതുപോലെ ആ ജഡ്ജി പോവുമ്പോള്‍ അടുത്തയാള്‍ നോക്കും. ഈ കേസിനുള്ളത് പോലെ പ്രത്യേകത ഒന്നും ഇല്ല. ജഡ്ജി പോകുന്ന സ്ഥലങ്ങളിലെല്ലാം കേട്ടുകൊണ്ടിരുന്ന കേസുകളെല്ലാം കൊണ്ടുപോവുന്ന രീതി ഏവിടേയും ഇല്ല. അതേസമയം, ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഒരു പ്രചാരണം വരുന്നുണ്ട്. നിലവിലെ വിചാരണ കോടതി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് പോയാലും അവിടെ തന്നെയേ കേള്‍ക്കൂ എന്ന് പറയുന്നു. അതിലൊരുപാട് നിയമപ്രശ്നങ്ങളുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയാല്‍ ഒരുപാട് നിയമപ്രശ്നങ്ങള്‍ക്ക് വഴി വെക്കുമെന്നും പറയുകയാണ് ബൈജു കൊട്ടാരക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends