സിദ്ധിഖിന്റെ മകനെ സഹായിച്ചത് മമ്മൂട്ടിയും ശ്രീനിവാസനും

പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായ തന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത് മമ്മൂട്ടിയും ശ്രീനിവാസനും ആണെന്ന് നടന്‍ സിദ്ധിഖിന്റെ മകന്‍ ഷാഹിന്‍. അഭിനയം ഷാഹിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ ലണ്ടനില്‍ പോയത്. പക്ഷെ, പഠനം പൂര്‍ത്തിയായ ശേഷമാണ് സംവിധാനം അത്ര നിസാരമായ കാര്യമല്ലെന്ന് മനസിലായത്. വാല്‍സല്യത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഷാഹിന്‍ മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. അന്ന് പഠനത്തെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.
കുറേ നാള്‍ മുമ്പ് എറണാകുളം മെഗാ മീഡിയ സ്റ്റുഡിയോയില്‍ വെച്ച് മമ്മൂട്ടി ഷാഹിനെ കണ്ടു. സംവിധായകന്‍ സലിം അഹമ്മദ് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ മമ്മൂട്ടി പരിചയപ്പെടുത്തി. അങ്ങനെയാണ് പത്തേമാരിയിലേക്ക് വഴി തെളിഞ്ഞത്. ഒരു നടന്റെ മകനായിട്ടും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോകാന്‍ തനിക്ക് ഭയമായിരുന്നെന്ന് ഷാഹിന്‍ ഓര്‍മിക്കുന്നു. ഒരിക്കല്‍ ഷാഹിന്‍ മമ്മൂട്ടിയോട് ചോദിച്ചു, ആളുകള്‍ ഇത്രയും ഇഷ്ടപ്പെടുന്ന ഒരു നടനാകാന്‍ എന്ത് ചെയ്യണം? ഒരു സാധരണ പ്രേക്ഷകനെ പോലെ സിനിമയെ സമീപിച്ചാല്‍ അത് മനിലാകില്ല. കുറേ കൂടി ആഴത്തില്‍ സിനമയെ സമീപിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha