സുപ്പര്‍സ്റ്റാറുകളെ ജനങ്ങള്‍ക്ക് മടുത്തുവോ? മോഹന്‍ലാലിനെ പിന്നിലാക്കി ജയസൂര്യ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി

മോഹന്‍ലാലിനെ പിന്നിലാക്കി ജയസൂര്യയെ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015ആയി തെരഞ്ഞെടുത്തു. സിനിമയിലെ 2015 ലെ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയെ കണ്ടെത്താന്‍ ഇന്റല്‍ സെക്യൂരിറ്റി നടത്തിയ പഠനത്തില്‍ സൂപ്പര്‍ താരം ജയസൂര്യ മുന്നിലെത്തിയത്.കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് നിന്ന മോഹന്‍ലാലിനെ പിന്തള്ളിയാണ് ജയസൂര്യ മുന്നിലെത്തിയത്.
അവാര്‍ഡ് ദാന ചടങ്ങ്, ടെലിവിഷന്‍ ഷോകള്‍ തുടങ്ങി സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ജയസൂര്യ. നടന്‍ മമ്മൂട്ടിയാട്ടെ കഴിഞ്ഞ വര്‍ഷത്തെ പത്താം സ്ഥാനത്തായിരുന്നത് ഇത്തവണ മൂന്നാം സ്ഥാനത്തെത്തി.
നിവിന്‍ പോളിക്കാണ് രണ്ടാം സ്ഥാനം. മോഹന്‍ലാല്‍ നാലാം സ്ഥാനത്താണ്. മലയാള സിനിമയില്‍ ആദ്യ 5 സെലിബ്രിറ്റികളില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത് റിമ കല്ലിങ്കലാണ്.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സെന്‍സേഷനല്‍ സെലിബ്രിറ്റി പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളീ താരം അമല പോളായിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഹിന്ദിയില്‍ പ്രിയങ്ക ചോപ്രയാണ് ഒന്നാം സ്ഥാനാത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha