വ്യത്യസ്തമായൊരു പ്രണയചിത്രം! സീതാരാമം' തിയേറ്ററുകളിലെത്തി; അദ്യ ഷോ അവസാനിക്കുമ്പോള്‍ മികച്ച പ്രതികരണം...

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. 'സീതാരാമം' തിയേറ്ററുകളില്‍ റിലീസിനെത്തിയശേഷം അദ്യ ഷോ അവസാനിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വ്യത്യസ്തമായൊരു പ്രണയ ചിത്രമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഹാനു രാഘവപുഡിയുടെ മികച്ച സിനമയെന്നും വളരെ വൈകാരികമായ ചിത്രമാമെന്നും പ്രതികരണമുണ്ട്.നടി മൃണാളിനി ഠാക്കറൂറിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച് അഭിപ്രായമാണ് പ്രേക്ഷകര്‍ക്കുള്ളത്. സിനിമയ്ക്ക് അല്‍പ്പം ലാഗ് ഉള്ളതായും അഭിപ്രായമുണ്ട്. 'ഇതിഹാസ പ്രണയം', 'ഹൃദയത്തെ കീഴടക്കി', തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സൈനിക പശ്ചാത്തലത്തിനൊപ്പം പ്രണയവും ബന്ധപ്പെടുന്നതില്‍ ചിത്രം വിജയിച്ചുവെന്നും ചില ആക്ഷന്‍ രംഗങ്ങള്‍ അപ്രതീക്ഷിതമാണെന്നും അഭിപ്രായമുണ്ട്.
https://www.facebook.com/Malayalivartha