പ്രണവുമായി ഇടയ്ക്ക് തല്ലുണ്ടാക്കാറുണ്ട്... പ്രണവും ഞാനും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ ആഹാ, അങ്ങനെയാണോ എന്നാണ് തോന്നിയത്! എന്തെങ്കിലും ആവശ്യം വന്നാല്‍ അതായത് എന്തെങ്കിലും വിഷമം വന്നാലോ മോട്ടിവേറ്റഡാവാനുമൊക്കെ ഞാന്‍ വിളിക്കുന്നത് ദുല്‍ഖറിനെയാണ്... തുറന്ന് പറച്ചിലുമായി കല്യാണി പ്രിയദര്‍ശന്‍

പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരപുത്രി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പൂജ സമയത്താണ് ദുല്‍ഖറിനെ ആദ്യമായി കണ്ടതെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. നേരത്തെ തന്നെ എനിക്ക് ദുല്‍ഖറിനെ അറിയാമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അങ്ങനെയല്ല. ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ നീ തന്നെയാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായതെന്നായിരുന്നു ദുല്‍ഖര്‍ പ്രതികരിച്ചതെന്നും കല്യാണി പറയുന്നു. അതുപോലെ പ്രണവും കീര്‍ത്തി സുരേഷും എനിക്കേറെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ ഞാനാദ്യം വിളിക്കുന്നത് ദുല്‍ഖറിനെയാണ്. അവരെന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്, എന്തെങ്കിലും വിഷമം വന്നാലോ മോട്ടിവേറ്റഡാവാനുമൊക്കെ ഞാന്‍ വിളിക്കുന്നത് ദുല്‍ഖറിനെയാണെന്നായിരുന്നു കല്യാണി പറഞ്ഞത്. എനിക്കെന്റെ ചിരി ഒത്തിരി ഇഷ്ടമാണ്. എന്റെ ഫീച്ചറില്‍ ഏറെയിഷ്ടമുള്ളത് ഇക്കാര്യമാണ്. സോഷ്യല്‍മീഡിയയിലൂടെ വരുന്ന മെസ്സേജുകള്‍ക്കൊന്നും ഞാന്‍ മറുപടി കൊടുക്കാറില്ല. അതേക്കുറിച്ച് പറഞ്ഞ് പലരും എന്നെ ജാഡയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എനിക്കങ്ങനെ ജാഡയൊന്നുമില്ല. ടിവി റിമോട്ടിന് വേണ്ടിയാണ് ഞാനും അനിയനും ഏറ്റവും കൂടുതല്‍ തല്ല് കൂടാറുള്ളത്. സെറ്റില്‍ ഞാനങ്ങനെ വഴക്കുണ്ടാക്കാറല്ല. പ്രണവുമായി ഇടയ്ക്ക് തല്ലുണ്ടാക്കാറുണ്ട്. പ്രണവും ഞാനും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ ആഹാ, അങ്ങനെയാണോ എന്നാണ് തോന്നിയതെന്നും കല്യാണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























